പി ജയരാജനെ വധക്കേസില്‍ കുടുക്കാനുള്ള ആര്‍എസ്എസ് നീക്കം കൂടുതല്‍ വ്യക്തമാകുന്നു; അറസ്റ്റിന് നടപടി സ്വീകരിക്കാന്‍ അമിത്ഷായ്ക്ക് ആര്‍എസ്എസിന്റെ കത്ത്; കത്ത് പീപ്പിള്‍ ടിവി പുറത്തുവിട്ടു

കോഴിക്കോട്/കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കുടുക്കാനുള്ള ആര്‍എസ്എസ് – ബിജെപി ഗൂഡാലോചന പുറത്ത്. ജയരാജനെ അറസ്റ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നേതൃത്വം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് നല്‍കിയ കത്ത് പുറത്തുവന്നു. ആര്‍എസ്എസ് ഗൂഡാലോചന വ്യക്തമാക്കുന്ന കത്ത് പീപ്പിള്‍ ടിവി പുറത്തുവിട്ടു.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കുടുക്കുന്നതിന് ആര്‍എസ്എസ് – ബിജെപി ഗൂഡാലോചന വ്യക്തമാക്കുന്നതാണ് പുറത്തുവന്ന കത്ത്. സിപിഐഎം നേതാക്കളെ പ്രതിചേര്‍ത്ത് ജയിലില്‍ അടയ്ക്കാനുള്ള ഗൂഡ ശ്രമങ്ങളാണ് ബിജെപി നേതൃത്വം നടത്തുന്നത്. ഇതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബിജെപിയുടെ കൂട്ടിലടയ്ക്കപ്പെട്ട തത്തയായ സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയ വൈരം തീര്‍ക്കാനുള്ള ആര്‍എസ്എസ് ശ്രമങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയാണ്.

കേസില്‍ കേന്ദ്രസര്‍ക്കരിനെ ഉപയോഗിച്ച് ആര്‍എസ്എസ് – ബിജെപി നേതൃത്വം ഇടപെട്ടു. തുടര്‍ന്നാണ് യുഎപിഎ ചേര്‍ത്ത് സിബിഐ കേസെടുത്തത്. കേസില്‍ കരിനിയമമായ യുഎപിഎ ചേര്‍ത്തത് തന്നെ സിപിഐഎം നേതാക്കളെ ലക്ഷ്യമിട്ടാണ് എന്ന് നേരത്തെ സിപിഐഎം ആക്ഷേപം ഉയര്‍ത്തിയിരുന്നു.

കതിരൂര്‍ മനോജ് വധക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് പി ജയരാജന് നേരത്തെ സിബിഐ നോട്ടീസ് നല്‍കിയിരുന്നു. ആ സമയത്ത് മുന്‍കൂര്‍ ജാമ്യം തേടി പി ജയരാജന്‍ കോടതിയെ സമീപിച്ചു. എന്നാല്‍ പി ജയരാജന്‍ പ്രതിയല്ല എന്ന കാര്യമാണ് സിബിഐ തലശേരി സെഷന്‍സ് കോടതിയില്‍ അറിയിച്ചത്. തുടര്‍ന്ന് പിജ ജയരാജന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

എന്നാല്‍ തൊട്ടടുത്ത ദിവസം പി ജയരാജനെ കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ പ്രതിചേര്‍ത്തു. തുടര്‍ന്ന് വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി. അപേക്ഷ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് കേസില്‍ അന്യായമായ ഇടപെടലുകള്‍ നടത്തുന്നതിന് തെളിവായി ആര്‍എസ്എസ് നേതൃത്വം ബിജെപി ദേശീയ അധ്യക്ഷന് അയച്ച കത്ത് പുറത്തുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News