തിരൂര്‍: മലയാളം സര്‍വകലാശാല യൂണിയന്‍ എസ്എഫ്‌ഐക്ക്. യൂണിയനിലേക്കുള്ള 6 സീറ്റുകളിലും എസ്എഫ്‌ഐ സാരഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ലമെന്ററി രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്. ഗവേഷക വിദ്യാര്‍ത്ഥിയായ വിനീഷ് എകെ ആണ് യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം എംഎസ്എഫ്-കെഎസ്‌യു-ബിജെപി-കാംപസ്ഫ്രണ്ട് സഖ്യത്തിനായിരുന്നു ഭരണം. ഇവരുടെ അവിശുദ്ധ സഖ്യത്തില്‍ നിന്ന് ഭരണം എസ്എഫ്‌ഐ പിടിച്ചെടുക്കുകയായിരുന്നു.

വിനീഷ് എ.കെ ചെയര്‍മാനായ യൂണിയനില്‍ അര്‍ച്ചന പി.എസ്, ഭാവന ഭാഗ്യനാഥ് എന്നിവരാണ് വൈസ് ചെയര്‍പേഴ്‌സണുമാര്‍. അനുഗ്രഹ എ.ജി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ശ്രീലക്ഷ്മിയും ബേസിലുമാണ് ജോയിന്റ് സെക്രട്ടറിമാര്‍. സഞ്ജൂപ് മോഹന്‍ മാഗസിന്‍ എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. സ്‌പോര്‍ട്‌സ് എഡിറ്ററായി വിദുന്‍ നാരായണനെയും തെരഞ്ഞെടുത്തു.

അവിശുദ്ധ കൂട്ടുകെട്ടില്‍ നിന്നാണ് എസ്എഫ്‌ഐ ഭരണം പിടിച്ചത്. പാര്‍ലമെന്ററി രീതിയിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ക്ലാസ് റെപ്രസന്റേറ്റവുകളെ തെരഞ്ഞെടുത്ത് പിന്നീട് അവരില്‍ നിന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതാണ് രീതി. ഇതില്‍ നിന്നു മാറി പ്രസിഡന്‍ഷ്യല്‍ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പണ്ട് എസ്എഫ്‌ഐ ആവശ്യപ്പെട്ടപ്പോള്‍ സംഘടനകള്‍ കൂടെ നിന്നിരുന്നില്ല. എന്നാല്‍, ഇത്തവണ പരാജയം മണത്തപ്പോള്‍ എംഎസ്എഫ് അടക്കമുള്ള സംഘടനകള്‍ പ്രസിഡന്‍ഷ്യല്‍ രീതി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അംഗീകരിക്കപ്പെട്ടിരുന്നില്ല.