മഥുര: ബലാല്‍സംഗ ശ്രമം ചെറുത്തതിന് 17 കാരിയായ പെണ്‍കുട്ടിയെ യുവാവ് ജീവനോടെ തീകൊളുത്തി. ഉത്തര്‍പ്രദേശിലെ മഥുരയിലെ ഔറംഗബാദ് ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ ഭോല എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. മാതാപിതാക്കള്‍ ഇല്ലാത്ത സമയം വീട്ടില്‍ അതിക്രമിച്ചു കടന്ന ഭോല പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഇതിനെ എതിര്‍ത്തതോടെ ഇയാള്‍ പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു.
ഭോല ഒളിവിലാണെന്നും ഇയാളെ കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും എസ്പി മുകുള്‍ ദ്വിവേദി അറിയിച്ചു. ഭോല പെണ്‍കുട്ടിയുടെ പുറകെയായിരുന്നെന്നും മോശം കമന്റുകള്‍ പറയാറുണ്ടായിരുന്നെന്നും പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. കുട്ടിയുടെ പിതാവ് ആടുകളെ മേയ്ക്കാന്‍ പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. അമ്മ വിറകു ശേഖരിക്കാനും പോയിരുന്നു. 11-ാം ക്ലാസിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here