സാഫ് ഗെയിംസില്‍ മയൂഖ ജോണിക്ക് ഇരട്ട സ്വര്‍ണം; നേട്ടം ട്രിപ്പിള്‍ ജംപിലും ലോംഗ് ജംപിലും; വെല്ലുവിളികളില്ലാതെ ഇന്ത്യന്‍ മുന്നേറ്റം

ഗുവാഹത്തി: ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മലയാളിതാരം മയൂഖ ജോണിക്ക് ഇരട്ടസ്വര്‍ണം. ട്രിപ്പിള്‍ ജംപിലും ലോംഗ് ജംപിലുമാണ് മയൂഖയുടെ സ്വര്‍ണനേട്ടം. ഇന്നലെ ലോംഗ് ജംപില്‍ സ്വര്‍ണം നേടിയ മയൂഖ ഇന്ന് ട്രിപ്പിള്‍ ജംപിലും സ്വര്‍ണം നേടുകയായിരുന്നു. 13.89 മീറ്റര്‍ ചാടിയാണ് മയൂഖ സ്വര്‍ണം നേടിയത്. ശ്രീലങ്കയുടെ വിദുഷ ലക്ഷണിനാണ് വെള്ളി. നേപ്പാളിന്റെ ചൗധരി കേശരിക്കാണ് വെങ്കലം. ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സ് ഇനത്തില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം സ്വര്‍ണം നേടി.

ഗെയിംസില്‍ ഏറ്റവുമധികം സ്വര്‍ണം നേടി വെല്ലുവിളികളില്ലാതെ ഇന്ത്യ മുന്നേറ്റം തുടരുകയാണ്. 114 സ്വര്‍ണം അടക്കം 186 മെഡലുകളുമായാണ് ഇന്ത്യന്‍ മുന്നേറ്റം. 59 വെള്ളിയും 13 വെങ്കലവും ഇന്ത്യന്‍ മെഡല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. 21 സ്വര്‍ണവും 44 വെള്ളിയും 61 വെങ്കലവുമടക്കം 121 മെഡലുകളുമായി ശ്രീലങ്ക രണ്ടാം സ്ഥാനത്താണ്. 7 സ്വര്‍ണം, 18 വെള്ളി, 32 വെങ്കലം അടക്കം 57 മെഡലുകളുമായി പാകിസ്താനാണ് മൂന്നാം സ്ഥാനത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News