ക്രിസ്റ്റ്യാനോയാണ് ലോകത്തിലെ മികച്ച ഫുട്‌ബോളറെന്ന് സിനദിന്‍ സിദാന്‍

മാഡ്രിഡ്: ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ലോകത്തിലെ മികച്ച ഫുട്‌ബോളറെന്നും അത് മെസ്സിയല്ലെന്നും മുന്‍ സൂപ്പര്‍താരവും ഇപ്പോള്‍ റയല്‍ മാഡ്രിഡിന്റെ കോച്ചുമായ സിനദിന്‍ സിദാന്‍. നിലവില്‍ റൊണാള്‍ഡോയുടെ ഫോം മങ്ങുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരിശീലകന്‍ തന്നെ റോണോയെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ക്രിസ്റ്റിയും മെസ്സിയും തമ്മിലുള്ള വ്യക്തിവൈര്യം ആരോഗ്യകരമാണെന്നാണ് സിദാന്റെ വിലയിരുത്തല്‍. അത് ഫുട്‌ബോളിന് നല്ലതാണെന്നും സിദാന്‍ പറഞ്ഞു.

ജനുവരിയിലാണ് റയലിന്റെ പരിശീലകനായി സിദാന്‍ ചുമതലയേറ്റത്. അതിനുശേഷം നടന്ന മത്സരത്തില്‍ മികച്ച വിജയം നേടിയ റയലില്‍ തന്റേത് നല്ല തുടക്കമാണെന്ന് സിദാന്‍ വിശ്വസിക്കുന്നു. താരങ്ങളില്‍ തനിക്ക് നല്ല വിശ്വാസമുണ്ടെന്നും സിദാന്‍ വ്യക്തമാക്കി. മാനസികമായ കരുത്തിലാണ് കളിയുടെ 90 ശതമാനവും വിജയം കിടക്കുന്നതെന്ന് സിദാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News