കൊച്ചി നേവല്‍ ആസ്ഥാനത്തിന് സമീപം തീപിടുത്തം; ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു

കൊച്ചി: നേവല്‍ ആസ്ഥാനത്തിന് സമീപം നേവല്‍ ക്വാര്‍ട്ടേഴ്‌സിനടുത്ത് തീ പിടുത്തം. നേവല്‍ ക്വാര്‍ട്ടേഴ്‌സിനു പുറകുവശത്തെ മാലിന്യ കൂമ്പാരത്തിന് ഇട്ട തീ സമീപത്തേക്കും വ്യാപിക്കുകയായിരുന്നു. കടുത്ത ചൂടാണ് തീ പടരാന്‍ കാരണമായത്. തീ ആളി പടര്‍ന്നത് സമീപവാസികളെ പരിഭ്രാന്തരാക്കി. എങ്കിലും ആളപായമൊ മറ്റ് നാശനഷ്ടങ്ങളൊ ഉണ്ടായില്ല. നേവിയുടെ തന്നെ ആറ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് ആളിപ്പടര്‍ന്ന തീ പൂര്‍ണമായും കെടുത്തിയത്. വൈകുന്നേരം നാലരയോടെയാണ് തീപിടുത്തമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News