ഓര്‍ഡിനറി ബസ് നിരക്ക് ഒരു രൂപ കുറച്ചു; ബസ് നിരക്ക് കുറയ്ക്കാന്‍ സ്വകാര്യ ബസുടമകളോട് ആവശ്യപ്പെടും; സിയാച്ചിനില്‍ മരിച്ച സൈനികന്റെ കുടുംബത്തിന് സഹായം നല്‍കാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓര്‍ഡിനറി ബസ് നിരക്ക് കുറയ്ക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. മിനിമം ചാര്‍ജ്ജ് ഏഴില്‍നിന്ന് ആറ് രൂപയാക്കി കുറച്ചു. ഓര്‍ഡിനറി സര്‍വ്വീസിലെ എല്ലാ നിരക്കിലും ഓരോ രൂപ വീതം കുറയ്ക്കും. ക്രൂഡ് ഓയില്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പടെയുള്ള ഉയര്‍ന്ന ക്ലാസുകളിലെ നിരക്കുകളില്‍ മാറ്റമില്ല. ബസ് നിരക്കില്‍ കുറവ് വരുത്താന്‍ സ്വകാര്യ ബസുടമകളോട് ആവശ്യപ്പെടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യം ബസുടമകളുമായി ചര്‍ച്ച ചെയ്യുന്നതിന് ഗതാഗത മന്ത്രിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

സിയാച്ചിനില്‍ മരിച്ച സെനികന്റെ കുടുംബത്തിന് 25 ലക്ഷം രൂപ മന്ത്രിസഭ ധനസഹായം നല്‍കും. ലാന്‍സ് നായിക് സുധേഷിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ജി ദേവദാസിനെ കാസര്‍ഗോഡും ആര്‍ ഗിരിജയെ ആലപ്പുഴയിലും കളക്ടര്‍മാരായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here