സണ്ണി ലിയോണിനും മസ്തിസാദെ ടീമിനും എതിരെ ദില്ലി പൊലീസ് കേസെടുത്തു; മതവികാരം വ്രണപ്പെടുത്തി എന്ന് പരാതി

ദില്ലി: ബോളിവുഡില്‍ സണ്ണി ലിയോണും മസ്തിസാദെയും സൃഷ്ടിച്ച ചൂടന്‍ തരംഗങ്ങള്‍ ഇനിയും നിലച്ചിട്ടില്ല. എല്ലാത്തിനും പിന്നാലെ ഇതാ കേസും. സണ്ണി ലിയോണിനും മസ്തിസാദെ അണിയറ പ്രവര്‍ത്തകര്‍ക്കും എതിരെയാണ് കേസ്. മതവികാം വ്രണപ്പെടുത്തി എന്ന് കാട്ടി അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് സണ്ണി ലിയോണിനും കൂട്ടര്‍ക്കും എതിരായ നിയമ നടപടി.

മിലാപ് സവേരി സംവിധാനം ചെയ്ത മസ്തിസാദെയിലെ ഒരു രംഗം മതവികാരം വ്രണപ്പെടുത്തി എന്നാണ് പരാതിക്കാരന്റെ ആരോപണം. ക്ഷേത്രത്തിനുള്ളില്‍ കോണ്‍ഡം ഉപയോഗിക്കുന്ന രംഗങ്ങല്‍ ചിത്രീകരിച്ചു എന്നാണ് പരാതിയുടെ ഉള്ളടക്കം. ക്ഷേത്രത്തെ മോശമായി ചിത്രീകരിക്കുവഴി മസ്തിസാദെ ചിത്രം മതവികാരം വൃണപ്പെടുത്തി എന്ന് പരാതിയില്‍ പറയുന്നു.

അഭിഭാഷകനായ ഗൗരവ് ഗുലാത്തിയാണ് ദില്ലി ആദര്‍ശ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സണ്ണി ലിയോണ്‍, വിര്‍ ദാസ് തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തു. ഇത് സംബന്ധിച്ച എഫ്‌ഐആര്‍ പൊലീസ് കോടതിയില്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം 29ന് ആണ് മസ്തിസാദെ തീയറ്ററുകളില്‍ എത്തിയത്.

ബിഗ് ബോസ് ചിത്രീകരണത്തിനിടെ ആക്ഷേപകരമായ സാഹചര്യത്തില്‍ ഷൂസ് ധരിച്ചു എന്ന് കാട്ടി അഭിഭാഷകനായ ഗൗരവ് ഗുലാത്തി നേരത്തെയും നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. അന്ന് ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News