ദില്ലി: രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം കുറയക്കുന്നതിനായി ആംആദ്മി സര്‍ക്കാര്‍ നടപ്പാക്കിയ ഓട് ഈവന്‍ വാഹന നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടം വ്യാഴാഴ്ച പ്രഖ്യാപിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഒന്നാം ഘട്ടം പൂര്‍ണ്ണ വിജയമായിരുന്നെന്നാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിളിച്ച കൂടിയാലോചന യോഗത്തില്‍ ഗതാഗത മന്ത്രി ഗോപാല്‍ റായി അറിയിച്ചത്. വിവിധ മാര്‍ഗങ്ങളിലൂടെ ലഭിച്ച ജനങ്ങളുടെ 11ലക്ഷത്തില്‍ പരം അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് രണ്ടാം ഘട്ടം നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്ന് മുതല്‍ പദ്ധതി പുനരാംരംഭിക്കും എന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കും.