സെക്‌സി ദുര്‍ഗയുമായി സനല്‍കുമാര്‍ ശശിധരന്‍ വരുന്നു; ഒരു ട്രൂ സ്റ്റോറിയെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍

പുതുതലമുറയിലെ ശ്രദ്ധേയനായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ പുതിയ സിനിമ വരുന്നു. സെക്‌സി ദുര്‍ഗ എന്നായിരിക്കും പുതിയ ചിത്രത്തിന്റെ പേര്. ഫേസ്ബുക്കിലെ പേജിലൂടെയാണ് പുതിയ സിനിമയെക്കുറിച്ചു സനല്‍കുമാര്‍ ശശിധരന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു ട്രൂ സ്റ്റോറിയായിരിക്കും സെക്‌സി ദുര്‍ഗയെന്നും സനല്‍കുമാര്‍ ശശിധരന്റെ പോസ്റ്റില്‍ പറയുന്നു.

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരാള്‍പൊക്കത്തിലൂടെയാണു സനല്‍കുമാര്‍ ശശിധരന്‍ ശ്രദ്ധേയനായത്. 25 ലക്ഷം രൂപ ചെലവില്‍ പ്രകാശ്ബാരേയും മീന കന്തസ്വാമിയും നായികാ നായകന്‍മാരായാണ് ഒരാള്‍പ്പൊക്കം തയാറാക്കിയത്. വിതരണക്കാരെ കിട്ടാത്തതിനെത്തുടര്‍ന്നു സനല്‍കുമാറും കൂട്ടുകാരും ഗ്രാമങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചാണ് പണം കണ്ടെത്തിയത്. മാരുതിവാനില്‍ പ്രൊജക്ടറും ബ്ലൂറേ ഡിസ്‌ക് പ്ലെയറും സ്‌ക്രീനും മികച്ച ശബ്ദവിന്യാസ സൗകര്യങ്ങളുമൊരുക്കി സിനിമാവണ്ടിയുമായാണ് സംഘം സഞ്ചരിക്കുന്നത്.

ഉണ്ണി ആറിന്റെ ഒഴിവുദിവസത്തെ കളിയുടെ ചലച്ചിത്രാവിഷ്‌കാരവും രണ്ടാമതായി ഒരുക്കി. ഒളിവുദിവസത്തെ കളിയും ഏറെ ശ്രദ്ധേയമായിരുന്നു. നാട്ടുകാരില്‍നിന്നു പിരിവെടുത്തു നിര്‍മിച്ച് അതിശയലോകമാണ് സനല്‍കുമാര്‍ ശശിധരന്റെ ആദ്യ സിനിമാസംരംഭം. പിന്നീട് പരോള്‍, ഫ്രോഗ് എന്നീ ഹ്രസ്വചിത്രങ്ങളും നിര്‍മിച്ചു. അതിനുശേഷമാണ് ഒരാള്‍പൊക്കം തയാറാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News