മുഖ്യമന്ത്രിയും ആരോപണവിധേയരായ മന്ത്രിമാരും രാജിവയ്ക്കണമെന്നു പ്രതിപക്ഷം; അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാമെന്ന് സ്പീക്കര്‍; നിയമസഭയില്‍ ഇന്നും പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഴിമതി ആരോപണവിധേയരായ കെ ബാബു, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍തന്നെ മന്ത്രിമാരുടെ രാജി ആവശ്യം ഉയര്‍ന്നു. എന്നാല്‍, പ്രതിപക്ഷാവശ്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.

അടിയന്ത്ര പ്രമേയം അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും തയാറാകണമെന്നായിരുന്നു പ്രതിപക്ഷാവശ്യം. അടിയന്തരപ്രമേയം അനുവദിക്കാമെന്നു സ്പീക്കര്‍ ഉറപ്പുനല്‍കിയതോടെ പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചു. ടൈറ്റാനിയം കേസില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷത്തുനിന്ന് എളമരം കരീം നോട്ടീസ് നല്‍കി. മുഖ്യമന്ത്രി അടക്കമുള്ള 11 പ്രതികള്‍ക്കെതിരേ എഫ്‌ഐആര്‍ എടുക്കുന്നില്ലെന്നു കാട്ടിയാണ് നോട്ടീസ്.

ഇന്നലെ, സര്‍ക്കാര്‍ കടുംപിടിത്തം പിടിച്ചതിനെത്തുടര്‍ന്നു നിയമസഭാ നടപടികള്‍ തടസപ്പെട്ടിരുന്നു. അഴിമതിക്കാരായ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബാര്‍ കോഴക്കേസില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കാര്യമായതിനാല്‍ നിയമസഭാ ചട്ടം അനുസരിച്ച് അടിയന്തരപ്രമേയം അനുവദിക്കാനാവില്ലെന്നു സ്പീക്കര്‍ നിലപാട് എടുത്തു. തുടര്‍ന്ന് ഇന്നലത്തേക്കു സഭ പിരിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News