സോളാറില്‍ എഡിജിപി ശങ്കര്‍റെഡ്ഡിയും; പൊലീസ് സ്റ്റേഷനുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ ഉത്തരവിറക്കി; ഉത്തരവ് സര്‍ക്കാര്‍ അനുമതിക്കു മുമ്പ്; രേഖ പീപ്പി‍ള്‍ ടിവി പുറത്തുവിട്ടു

തിരുവനന്തപുരം: സോളാര്‍ കേസില്‍ എഡിജിപി ശങ്കര്‍റെഡ്ഡിക്കും പങ്കെന്നതിനു തെളിവുകള്‍ പുറത്തുവരുന്നു. പൊലീസ് സ്റ്റേഷനുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ശങ്കര്‍റെഡ്ഡി ഉത്തരവിറക്കി. ഉത്തരവിന്റെ പകര്‍പ്പ് കൈരളി ന്യൂസ് ഓണ്‍ലൈന് ലഭിച്ചു. ഉത്തരമേഖലാ എഡിജിപി ആയിരിക്കെയാണ് ശങ്കര്‍റെഡ്ഡി ഉത്തരവിറക്കിയത്. ഇതുസബംന്ധിച്ച് സോളാര്‍ നയത്തിനു സര്‍ക്കാര്‍ അനുമതി നല്‍കുന്നതിനും മുമ്പാണ് ശങ്കര്‍റെഡ്ഡി ഉത്തരവിറക്കിയത്. ഇതുംകഴിഞ്ഞ് ഏഴു മാസങ്ങള്‍ക്കു ശേഷമാണ് സോളാര്‍നയത്തിനു സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഉത്തരവിറങ്ങി അഞ്ചു ദിവസങ്ങള്‍ക്കു ശേഷം പൊലീസ് അസോസിയേഷനും പ്രമേയം പാസാക്കി. പ്രമേയം പാസാക്കിക്കാമെന്നും ഉത്തരമേഖലയ്ക്കു കീഴിലെ സ്റ്റേഷനുകളില്‍ പാനല്‍ സ്ഥാപിക്കാന്‍ ഉത്തരവിറക്കിക്കാമെന്നും പൊലീസ് അസോസിയേഷന്‍ സെക്രട്ടറി അജിത് ഉറപ്പു നല്‍കിയതായി സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.

Shankar-Reddy-Order

2013 മെയ് 19നാണ് ഉത്തരമേഖലയ്ക്കു കീഴിലെ പൊലീസ് സ്റ്റേഷനുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ എഡിജിപി എന്‍ ശങ്കര്‍റെഡ്ഡി ഉത്തരവിറക്കിയത്. ഇതിനും മുമ്പാണ് ജി.ആര്‍ അജിത് സരിതയ്ക്ക് ഇക്കാര്യത്തില്‍ ഉറപ്പു നല്‍കുന്നതും സരിതയില്‍ നിന്ന് പണം വാങ്ങിയതും എന്ന് സരിതയുടെ മൊഴിയില്‍ നിന്ന് വ്യക്തമാണ്. മെയ് 24ന് തന്നെ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പ്രമേയം പാസാക്കുകയും ചെയ്തു. ഇതും കഴിഞ്ഞ് ആറുമാസങ്ങള്‍ക്കു ശേഷമാണ് സോളാര്‍ നയം മന്ത്രിസഭ അംഗീകരിച്ചത്. നവംബര്‍ 20നാണ് നയം മന്ത്രിസഭ അംഗീകരിച്ചത്. സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ശങ്കര്‍റെഡ്ഡി ഉത്തരവിലൂടെ നിര്‍ദേശം നല്‍കിയത്.

പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനു മുമ്പ് പലതവണ അജിതിനെ കണ്ടതായി സരിത കൈരളി പീപ്പിളിനോടു പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ സെക്രട്ടേറിയറ്റില്‍ ചെല്ലുമ്പോഴൊക്കെ അജിതിനെ കാണാറുണ്ട്. അങ്ങനെയാണ് അസോസിയേഷന്‍ സമ്മേളനത്തിനു സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാമോ എന്ന് അജിത് സരിതയോടു ചോദിക്കുന്നത്. ടീം സോളാറിന്റെ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയാല്‍ ഇത്തരത്തില്‍ പ്രമേയം പാസാക്കിക്കാമെന്ന് അജിത് ഉറപ്പു നല്‍കി. എന്നാല്‍, ഇതിനായി 40 ലക്ഷം രൂപയാണ് ചോദിച്ചത്. 20 ലക്ഷം രൂപ സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ കാര്‍ പാര്‍ക്കിംഗില്‍ വച്ച് അജിതിനു നല്‍കി. 40 ലക്ഷം തന്നില്ലെങ്കില്‍ മെയിന്‍ കാറ്റഗറിയില്‍ പരസ്യം നല്‍കില്ലെന്ന് അജിത് പറഞ്ഞു. മലബാര്‍ മേഖലയില്‍ പാനല്‍ സ്ഥാപിക്കാന്‍ എഡിജിപി ഉത്തരവിറക്കിയതായും മുഴുവന്‍ സ്റ്റേഷനുകളിലും പാനല്‍ സ്ഥാപിക്കാന്‍ ഉത്തരവിറക്കിക്കാം എന്നും അജിത് ഉറപ്പു നല്‍കിയതായി സരിത പറഞ്ഞു. ഇതിനിടയിലാണ് സരിത അറസ്റ്റിലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News