വസ്തുത്തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയില്‍ വേലി കെട്ടാനെത്തിയ പൊലീസുകാരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു; പൊലീസുകാര്‍ അടികൊണ്ടു മടങ്ങി; വീഡിയോകാണാം

അഹമ്മദ്‌നഗര്‍: വസ്തുത്തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി വാങ്ങി വേലി കെട്ടിത്തിരിക്കാന്‍ ശ്രമിച്ച കെട്ടിടനിര്‍മാതാക്കള്‍ക്ക് സഹായം ചെയ്യാനെത്തിയ പൊലീസുകാരെ നാട്ടുകാര്‍ അടിച്ചോടിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. അഹമ്മദ് നഗറില്‍ അമേരിക്കന്‍ മറാത്തി മിഷന്റെ ഉടമസ്ഥതതയിലുണ്ടായിരുന്ന പതിനഞ്ചേക്കര്‍ വളച്ചുകെട്ടാനെത്തിയ പൊലീസുകാരെയാണ് നാട്ടുകാര്‍ നേരിട്ടത്.

തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി അടുത്തനാളില്‍ അമേരിക്കന്‍ മറാത്തി മിഷനിലെ ഒരു വിഭാഗം ഒരു കെട്ടിടനിര്‍മാണക്കമ്പനിക്കു വിറ്റിരുന്നു. വര്‍ഷങ്ങളായി പള്ളിയും സ്‌കൂളും നിരവധി വീടുകളും സ്ഥിതിചെയ്യുന്നതാണ് ഈ സ്ഥലം. പൊലീസ് എത്തിയതോടെ സംഘടിച്ചെത്തിയ നാട്ടുകാര്‍ നേരിടുകയായിരുന്നു. ഏഴു പൊലീസുകാര്‍ക്കു പരുക്കേറ്റു. അക്രമം നടത്തിയ പതിനെട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News