സല്‍മാനും അനുഷ്‌കയും ഗുസ്തി പരിശീലനത്തിലാണ്; സുല്‍ത്താന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

മുംബൈ: സല്‍മാന്‍ ഖാനും അനുഷ്‌ക ശര്‍മയും ഇപ്പോള്‍ ഗുസ്തി പരിശീലിക്കുകയാണ്. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന പുതിയ ചിത്രമായ സുല്‍ത്താന്റെ ഷൂട്ടിനു വേണ്ടിയാണ് ഇരുവരും ഗുസ്തി പരിശീലിക്കുന്നത്. ഷോര്‍ട്‌സും നീലകളര്‍ ടീഷര്‍ട്ടും ഇട്ട് ഗുസ്തി പരിശീലിക്കുന്ന ചിത്രം അനുഷ്‌ക തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നേരത്തെ സല്‍മാന്‍ ഖാനും താന്‍ ഗുസ്തി പരിശീലിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

സല്‍മാന്‍ ഒരു ഗുസ്തിക്കാരന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് സുല്‍ത്താന്‍. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത പെരുന്നാളിനു റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here