മലയാളത്തിലെ ഒരു എഴുത്തുകാരന്‍ സാഹിത്യോത്സവത്തില്‍ തന്നെ അപമാനിച്ചെന്ന് ഇന്ദുമേനോന്‍; ‘ ‘ചളി’പ്പടങ്ങള്‍ക്ക് തിരക്കഥയൊരുക്കിയയാളെന്നും കഥാകാരി

കോഴിക്കോട്: മലയാളത്തിലെ ഒരു കഥാകാരന്‍ തന്നോട് അപമര്യാദയും സ്ത്രീവിരുദ്ധവുമായി പെരുമാറിയെന്ന് പ്രശസ്ത കഥാകാരി ഇന്ദു മേനോന്‍. കോഴിക്കോട് നടന്ന കേരള സാഹിത്യോത്സവത്തിനിടെയാണ് സംഭവമെന്നും ഇത്തരത്തിലുള്ളവര്‍ നിലനില്‍ക്കുന്നയിടത്തുതന്നെ എഴുത്തുകാരിയായി തുടരുന്നതില്‍ ആത്മനിന്ദ തോന്നുന്നുവെന്നും എഴുത്തുകാരനെക്കുറിച്ചു സൂചനകള്‍ നല്‍കി ഇന്ദു മേനോന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

രണ്ടു ലക്ഷം രൂപ ഒരുമിച്ചുകിട്ടി പറട്ട കൂതറ ചളിപ്പടങ്ങള്‍ക്കു തിരക്കഥയെഴുതിയയാളെന്നാണ് ഇന്ദു തന്നോട് മോശമായി പെരുമാറിയയാളെക്കുറിച്ചു പരാമര്‍ശിക്കുന്നത്.’മനുഷ്യരോട് പ്രത്യേകിച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറലാണു അടിസ്ഥാന സംസ്‌കാരം പോലുമില്ലാത്ത ഇവന്റെയൊക്കെ പൊതുരീതി. ഓസിനു മോന്തുന്ന മദ്യപാന സദസ്സില്‍ തുപ്പലൊലിപ്പിച്ചു വീമ്പിളക്കണം. ‘ലവളെ കണ്ടായിരുന്നു. ഞാന്‍ നന്നായിട്ട് തന്നെ കൊടുത്തു’. എന്തിനു എന്ന ചോദ്യം ഇവന്റെയൊക്കെ ജീവിതത്തില്‍ അപ്രസക്തമാണെ’ന്നും ഇന്ദു പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം.

താൻ മഹത്തായ സാഹിത്യമെഴുതുന്നെന്നു കരുതുന്ന മീഡിയോക്കറിലും താണ ചില ആണെഴുത്തുകാരുണ്ട്. ജീവിതത്തിൽ ഒരു യഥാർഥ ആണിനെ കാണ…

Posted by Indu Menon on Tuesday, February 9, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here