പൂസായ കമിതാക്കള്‍ സഞ്ചരിച്ച ബെന്‍സ് കാര്‍ ബൈക്കിലിടിച്ചു; ചോദിക്കാന്‍ ചെന്നപ്പോള്‍ യുവതി കൈയേറ്റം ചെയ്തു; ദില്ലിയില്‍നിന്നുള്ള വീഡിയോ കാണാം

ദില്ലി: മദ്യലഹരിയിലായ കമിതാക്കള്‍ സഞ്ചരിച്ച ബെന്‍സ് കാര്‍ ബൈക്കിലിടിച്ചു. ദില്ലിയിലെ കൊണാട്ട് പ്ലേസിലാണ് സംഭവം. സംഭവം ചോദിക്കാന്‍ ചെന്നപ്പോള്‍ കാറില്‍നിന്ന് ഇറങ്ങി കാലുറയ്ക്കാത്ത യുവതി ബൈക്കുകാരനെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. തന്റെ പിതാവിനെ വിവരമറിയിച്ചാല്‍ പ്രശ്‌നമാകുമെന്നു ഭീഷണിപ്പെടുത്തുകയാണു യുവതി ചെയ്യുന്നത്. കമിതാക്കള്‍ക്കെതിരേ കേസെടുത്തു. വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here