ഓഹരി വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്‌സ് 750 പോയിന്റും നിഫ്റ്റി 230 പോയിന്റും ഇടിഞ്ഞു; സെന്‍സെക്‌സ് 23,000നും താഴെ

മുംബൈ: ആഗോളവിപണികളിലെ തകര്‍ച്ചയുടെ ഫലമായി മൂക്കുകുത്തി വീണ് ഇന്ത്യന്‍ വിപണികള്‍. യൂറോപ്യന്‍ വിപണികളും ഏഷ്യന്‍ വിപണികളിലും നേരിട്ട കനത്ത തകര്‍ച്ച ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചപ്പോള്‍ ഒരുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് താഴ്ചയിലേക്കാണ് വിപണി കൂപ്പുകുത്തിയത്. ബോംബെ ഓഹരിസൂചിക 750 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ സൂചികയായ നിഫ്റ്റി 200 പോയിന്റിലധികവും ഇടിഞ്ഞ് വ്യാപാരം പുരോഗമിക്കുന്നു. യൂറോപ്യന്‍ വിപണികളിലും ഏഷ്യന്‍ വിപണികളിലും വന്‍ തകര്‍ച്ചയാണ് അനുഭവപ്പെടുന്നത്. ഇതോടൊപ്പം എണ്ണ വിലയിടിവും വിപണിയെ ബാധിച്ചു. രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി സെന്‍സെക്‌സ് 23,000നു താഴേക്കും നിഫ്റ്റി 7,000നു താഴേക്കും കൂപ്പുകുത്തി.

തുടക്കവ്യാപാരം മുതല്‍ സെന്‍സെക്‌സില്‍ നഷ്ടമായിരുന്നു. 23,758 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 23,026 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. 52 ആഴ്ചയ്ക്കിടയില്‍ സെന്‍സെക്‌സ് നേരിടുന്ന വലിയ തകര്‍ച്ചയാണിത്. ഉച്ചയ്ക്കുശേഷം 750 പോയിന്റു വരെ സെന്‍സെക്‌സ് താഴ്ന്നു. നിഫ്റ്റി ഒരവസരത്തില്‍ 230 പോയിന്റു വരെ താഴ്ന്നിരുന്നു. 2014-ലാണ് അവസാനമായി സെന്‍സെക്‌സ് 23,000നു താഴെ എത്തിയത്. നിഫ്റ്റി 7,000നു താഴെ എത്തിയതും 2014-നു ശേഷം ആദ്യമാണ്. മോദി ഭരണത്തില്‍ കയറുമ്പോള്‍ 28,000 പോയിന്റു വരെ സെന്‍സെക്‌സ് ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News