ജയിലില്‍ ഉദ്യോഗസ്ഥന്‍ ആടിപ്പാടി; കണ്ടുനിന്ന മറ്റുദ്യോഗസ്ഥര്‍ ഹാപ്പിഡാന്‍സ് മൊബൈലിലാക്കി; പണിവാങ്ങി ഡാന്‍സുകാരന്‍ ജയിലര്‍ക്ക് സ്ഥലംമാറ്റം

സേലം: സേലത്തെ ആത്തൂര്‍ സബ് ജയിലില്‍ കഴിഞ്ഞദിവസം ഡെപ്യുട്ടി ജയിലര്‍ക്ക് ഡാന്‍സ് ചെയ്യാതിരിക്കാന്‍ പറ്റിയില്ല. ഒരു തകര്‍പ്പന്‍ ഡാന്‍സ് തന്നെയാങ്ങ് ആടി. യൂണിഫോമില്‍ ജയിലിനുള്ളില്‍ ഡെപ്യുട്ടി ജയിലര്‍ ആടിപ്പാടുന്നതു കണ്ടുനിന്നവര്‍ക്ക് സന്തോഷം അടക്കാനുമായില്ല. അവരതങ്ങ് മൊബൈലില്‍ ചിത്രീകരിച്ചു. വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചു. പണി വാങ്ങിയ ഡെപ്യുട്ടി ജയിലര്‍ക്കാകട്ടെ സമ്മാനവും കിട്ടി. കോയമ്പത്തൂരിലേക്കു സ്ഥലംമാറ്റം.

അമ്പത്തെട്ടുകാരനായ ഡെപ്യുട്ടി ജയിലര്‍ ശങ്കരനാണ് സ്ഥലംമാറ്റം കിട്ടിയത്. തടവുകാരന്റെ മുടി മുറിച്ചതിന് നേരത്തേ ആരോപണം നേരിടുന്നയാളാണ് ശങ്കരന്‍. ശങ്കരന്റെ ഹാപ്പിഡാന്‍സ് കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel