പനിയുടെ മരുന്ന്, പുകവലി, മദ്യപാനം; പുരുഷന്‍മാരിലെ ലൈംഗിക പ്രശ്‌നങ്ങളുടെ പ്രധാന കാരണങ്ങള്‍

പുരുഷന്‍മാരിലെ ലൈംഗികോദ്ധാരണം ഒരു വലിയ പ്രശ്‌നമാണ്. കിടപ്പറയിലും സമൂഹത്തിലും ഒരുപോലെ പരിഹാസ്യനാകുന്ന അവസ്ഥ. ഒടുവില്‍ ബന്ധം തകരുന്നിടത്തേക്ക് വരെ ഇത് കൊണ്ടുചെന്നെത്തിക്കും. എന്നാല്‍ എന്തെല്ലാം കാരണങ്ങള്‍ കൊണ്ട് പുരുഷന്‍മാരില്‍ ലൈംഗികോദ്ധാരണ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നു എന്നറിയാമോ? പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ തക്ക രീതിയില്‍ ഉദ്ധാരണം നടക്കാത്തതാണ് പ്രധാന തകരാര്‍. പ്രായവും തകരാറുമായി ബന്ധമുണ്ടെങ്കിലും ജീവിതരീതിയും ഉപയോഗിക്കുന്ന മരുന്നുകളും മാനസിക പ്രശ്‌നങ്ങളും ഈ തകരാറിന് കാരണമാകുന്നുണ്ട്.

60 വയസ്സിനു മുകളില്‍ പ്രായമുള്ള അഞ്ചില്‍ ഒരാള്‍ക്ക് ഈ പ്രശ്‌നം കണ്ടു വരുന്നതായി പറയപ്പെടുന്നു. 70 വയസ്സിനു മുകളില്‍ പ്രായമുള്ള 30 ശതമാനം പേര്‍ക്കും തകരാര്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍, ഇതുമാത്രമല്ല ശാരീരിക-മാനസിക അവസ്ഥകളും തകരാറിന് കാരണമാകുന്നുണ്ട്.

1. രോഗാവസ്ഥകള്‍

ഹൃദ്രോഗം പോലുള്ള രോഗാവസ്ഥകള്‍ ലൈംഗികോദ്ധാരണ തകരാറിന് കാരണമാകുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ഹൃദ്രോഗത്തിന്റെ കാരണങ്ങളും ലൈംഗിക തകരാറിന്റെ കാരണങ്ങളും തമ്മില്‍ വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു. രക്തധമനികള്‍ ബ്ലോക്കായി ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതു പോലെ തന്നെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും രക്തം എത്തിക്കുന്ന ധമനികള്‍ ബ്ലോക്കാകുന്നതിനാല്‍ ലൈംഗികോത്തേജനത്തെ ബാധിക്കും.

2. മരുന്നുകള്‍

നിങ്ങള്‍ ഏതെങ്കിലും മരുന്നു കഴിക്കുന്നയാളാണോ? എങ്കില്‍ സൂക്ഷിക്കണം. ആന്‍ഡി ഡിപ്രസന്റുകള്‍, ആന്‍ഡിഹിസ്റ്റമിനുകള്‍, രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ എന്നിവ കഴിക്കുന്നവരില്‍ ലിംഗോദ്ധാരണ തകരാര്‍ കണ്ടുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്നുകള്‍ രോഗാവസ്ഥയെ ചികിത്സിക്കുമ്പോള്‍ തന്നെ, ഹോര്‍മോണുകള്‍, ഞരമ്പുകള്‍, രക്തചംക്രമണം എന്നിവയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇങ്ങനെ ഒരു സംശയം തോന്നിയാല്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്.

3. വൈകാരിക പ്രശ്‌നങ്ങള്‍

പങ്കാളിയുമായി സ്ഥിരം വഴക്കിടുന്നയാളാണോ നിങ്ങള്‍. ഇതും ലൈംഗികോദ്ധാരണത്തെ ബാധിക്കുന്നുണ്ട്. വിഷാദം, ആശങ്ക, മാനസിക പ്രശ്‌നങ്ങള്‍, ലൈംഗികബന്ധം പരാജയമാകുമോ എന്ന ആശങ്ക എന്നിവയും ലിംഗോദ്ധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

4. ജീവിതരീതികള്‍

നിത്യേനയുള്ള ചില ജീവിതരീതികള്‍ ലൈംഗികതയെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ദിവസവും അമിതമായി പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ഒരാളില്‍ ലൈംഗികപ്രശ്‌നം കാണാമെന്ന് ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍, ബ്ലൂബെറി പോലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് ഈ പ്രശ്‌നത്തെ മറികടക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇത് പുകവലിയും മദ്യപാനവും കുറയ്ക്കുന്നതിനും വ്യായാമം കൂട്ടുന്നതിനും പുരുഷന്‍മാരെ സഹായിക്കും.

5. ശരീരത്തില്‍ പരുക്കേല്‍ക്കുക

വ്യായാമം നല്ലതാണെങ്കിലും അവ ശരീരത്തില്‍ പരുക്കേല്‍പിക്കാതെ നോക്കണം. അരയ്ക്കു താഴേക്ക് എന്തെഹ്കിലും പരുക്കേല്‍ക്കുന്നത് ലൈംഗികോത്തേജനത്തെ ബാധിക്കും. എന്നാല്‍, ഏറെക്കാലമുള്ള സൈക്ലിംഗും ലൈംഗികോത്തേജനവും തമ്മില്‍ ബന്ധം ഇല്ലെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here