മുടികൊഴിച്ചിലിന് ഹെല്‍മെറ്റിനെ കുറ്റം പറയാമോ? മുടികൊഴിച്ചില്‍ എങ്ങനെ തടയാം; പ്രതിവിധികള്‍ എന്തൊക്കെ

മുടികൊഴിച്ചില്‍ ഇന്ന് മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. എന്താണ് മുടികൊഴിച്ചിലിനുള്ള കാരണം. പലരും പറയുന്നു ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് വയ്ക്കുന്നതാണ് മുടികൊഴിച്ചിലിന് കാരണമെന്ന്. അങ്ങനെ ഹെല്‍മെറ്റിനെ കുറ്റം പറയാമോ? ശരിയാണ്. ഒരു പരിധിവരെ ഹെല്‍മെറ്റ് വയ്ക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. നേരിട്ടല്ലെങ്കിലും പരോക്ഷമായിട്ടെങ്കിലും. തലയുടെ മുന്‍വശത്തു നിന്നാണ് ഇത്തരത്തില്‍ പ്രധാനമായും മുടികൊഴിയുന്നത്.

ഇതിന്റെ പ്രധാന കാരണം ഹെല്‍മെറ്റ് തല മുഴുവന്‍ മൂടി ഇരിക്കുന്നതിനാല്‍ തലയോട്ടി നനയുകയും ഇത് തലയോട്ടിയില്‍ ഫംഗസ് വളരാന്‍ കാരണമാകുകയും അങ്ങനെ മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. ഇത് എങ്ങനെ തടയാം എന്നതാണ് എല്ലാവരും ചിന്തിക്കുന്നത്. തലയോട്ടിയെ എങ്ങനെ ആരോഗ്യകരമായി സൂക്ഷിക്കാം എന്നതിന് ചില എളുപ്പവഴികളുണ്ട്. അതും വീട്ടില്‍ തന്നെ ഉണ്ടാക്കി പരീക്ഷിക്കാവുന്ന ചില രീതികള്‍. അവയെ കുറിച്ചറിയാം.

1. തൈരും കറ്റാര്‍വാഴയും

കറ്റാര്‍വാഴ അരച്ചുണ്ടാക്കിയ കുഴമ്പ് 2 ടീസ്പൂണ്‍ 1 ടീസ്പൂണ്‍ തൈരുമായി കൂട്ടിച്ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് മുടിയടക്കം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ചുരുങ്ങിയത് 50 മിനുട്ട് എങ്കിലും ഈ മിശ്രിതം അങ്ങനെ തന്നെ തലയില്‍ സൂക്ഷിക്കണം. ശേഷം ശുദ്ധമായ വെള്ളവും ഒരല്‍പം ഹെര്‍ബല്‍ ഷാംപൂവും ചേര്‍ത്ത് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടു പ്രാവശ്യം എങ്കിലും ഇത് ചെയ്യണം.

2. ഇഞ്ചി

രണ്ടോ മൂന്നോ ഇഞ്ചിയെടുത്ത് നന്നായി ചതയ്ക്കുക. അതിന്റെ നീരെടുത്ത് ഒരു കോട്ടണ്‍ തുണി ചേര്‍ത്ത് തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. 45 മിനുട്ട് നേരം അതുപോലെ സൂക്ഷിച്ച ശേഷം ശുദ്ധമായ വെള്ളവും ഹെര്‍ബല്‍ ഷാംപൂവും ചേര്‍ത്ത് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടു പ്രാവശ്യം എങ്കിലും ഇത് ചെയ്യണം.

3. വലിയഉള്ളി(സവാള)

സവാളയ്ക്ക് ബാക്ടീരിയയെയും ഫംഗസിനെയും പ്രതിരോധിക്കാനുള്ള കഴിവുണ്ട്. അത്ര വലുതല്ലാത്ത രണ്ടു സവാള എടുത്ത് ചതച്ച ശേഷം അതിന്റെ നീരെടുക്കുക. ഇത് മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ച ശേഷം അരമണിക്കൂര്‍ വരെ സൂക്ഷിക്കുക. തുടര്‍ന്ന് അല്‍പം ഹെര്‍ബല്‍ ഷാംപൂവും ചേര്‍ത്ത് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടു തവണ ഇത് ചെയ്യണം.

തലയോട്ടിയെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ മറ്റു ചില കുറുക്കുവഴികള്‍ കൂടി

1. കുളിക്കുമ്പോള്‍ തലയോട്ടിയും മുടിയും ഹെര്‍ബല്‍ ഷാംപൂവും ശുദ്ധമായ വെള്ളവും ചേര്‍ത്ത് നന്നായി കഴുകിക്കളയുക. മുടിയില്‍ മാലിന്യം ഇല്ലെന്നും താരന്‍ ഇല്ലെന്നും ഉറപ്പാക്കുക.

2. മുടിയില്‍ അല്‍പം ഈര്‍പ്പം സൂക്ഷിക്കുക. ഇത് ഹെല്‍മെറ്റും മുടിയും തമ്മിലുള്ള സംഘര്‍ഷം പ്രതിരോധിക്കുന്നു. അങ്ങനെ മുടികൊഴിച്ചിലും തടയാം.

3. മുടി ഈര്‍പ്പമുള്ളതായി സൂക്ഷിക്കാന്‍ തലയോട്ടിയും മുടിയും ബദാം ഓയില്‍ ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക.

4. ദീര്‍ഘകാലം ഹെല്‍മെറ്റ് ഉപയോഗിക്കുന്നത് ഹെല്‍മെറ്റിന്റെ ഉള്‍വശം വിയര്‍പ്പിനാല്‍ നനയാന്‍ കാരണമാകുന്നു. ഇത് തലയോട്ടിയില്‍ ഫംഗസ് വളരാന്‍ കാരണമാകും. അതിനാല്‍ ഹെല്‍മെറ്റിന്റെ ഉള്‍വശം ഇടയ്ക്ക് വൃത്തിയാക്കുകയും ഹെല്‍മെറ്റ് ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കുകയും ചെയ്യുക.

5. ദീര്‍ഘയാത്രകള്‍ ചെയ്യുമ്പോള്‍ ഇടയ്ക്ക് ഒരു ഇടവേള എടുക്കുന്നത് നന്നായിരിക്കും. ഇത് ഹെല്‍മെറ്റ് എടുക്കുമ്പോള്‍ തലയും മുടിയും ഹെല്‍മെറ്റും ഉണങ്ങാന്‍ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News