സിഗരറ്റ് വലിക്കുന്നവരുടെ ശ്വാസകോശത്തിന് മൃതസജ്ഞീവനി നല്‍കാം; ആരോഗ്യ സംരക്ഷണത്തിന് വീട്ടില്‍ ചെയ്യാന്‍ ചില കാര്യങ്ങള്‍

സിഗററ്റ് വലി കൊണ്ടുള്ള ദൂഷ്യവശങ്ങള്‍ ചെറുതല്ല, വലുതാണ്. അത് വലിക്കുന്നവര്‍ക്കും നന്നായി അറിയാം. മുന്നറിയിപ്പും ബോധവല്‍ക്കരണവും ആവശ്യത്തിലും അധികവും ലഭിച്ചുകഴിഞ്ഞു. എങ്കിലും പഠിക്കില്ല തന്നെ. സിഗററ്റ് വലി മൂലം ഏറ്റവും ദൂഷ്യവശം ശ്വാസകോശത്തിനാണ്. ആസ്ത്മ, ബ്രോങ്കൈറ്റിസ്, കാന്‍സര്‍ അങ്ങനെ പിടിപെടുന്ന രോഗങ്ങളും ഏറെയാണ്. മലിനീകരണമുള്ള വന്‍നഗരങ്ങളിലെ പുകവലിക്കാര്‍ക്ക് ഇരട്ടി ആഘാതമാണ് സിഗരറ്റ് സൃഷ്ടിക്കുന്നത്.

ഇത് സിഗറ്റ് വലി കൂട്ടാനുള്ള ഉപദേശമല്ല. സിഗററ്റ് വലിക്കുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ല ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗം. എങ്കിലും സ്ഥിരം പുകവലിക്കാരുടെ ശ്വാസകോശം ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ വൃത്തിയാക്കാം. ശ്വാസകോശത്തിനും ശരീരത്തിനും ഏറെ ആശ്വാസം തരും.

വേണ്ടത് ഇത്രമാത്രം.

വൃത്തിയാക്കിയ ഇഞ്ചി
വെളുത്തുള്ളി – 400 ഗ്രാം
മഞ്ഞള്‍ – 2 ടീസ്പൂണ്‍
വെള്ളം – ഒരു ലിറ്റര്‍
പഞ്ചസാര – 400 ഗ്രാം

തയ്യാറാക്കേണ്ടത് എങ്ങനെ

പഞ്ചസാര ലായനിയാക്കി ചേര്‍ത്ത് വെള്ളം ചൂടാക്കണം. ചൂടാകുമ്പോള്‍ തൊലി കളഞ്ഞ് മുറിച്ച വെളുത്തുള്ളി, തൊലി കളഞ്ഞ ഇഞ്ചി, മഞ്ഞള്‍ എന്നിവയുടെ മിക്‌സ് ലായനിയില്‍ ഇടണം. കുറഞ്ഞ തീയില്‍ വെള്ളം പകുതി ആകുന്നതുവരെ തിളപ്പിക്കാം. തണുപ്പിച്ച ശേഷം ഗ്ലാസ് ജാറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

ഉപയോഗിക്കേണ്ട വിധം

ദിവസേന രണ്ട് ടേബിള്‍ സ്പൂണ്‍ വീതം രണ്ട് നേരം കഴിക്കണം. രാവിലെ ഉണര്‍ന്നതിന് ശേഷം ആഹാരത്തിന് മുമ്പ് രണ്ട് ടീസ്പൂണ്‍ മിശ്രിതം കഴിക്കാം. അത്താഴം കഴിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് രാത്രി മിശ്രിതം കഴിക്കേണ്ടത്.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍

വായ് വൃത്തിയായി സൂക്ഷിക്കാം

സിഗരറ്റ് വലിക്കുന്നവര്‍ വായ് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ദിവസം രണ്ട് നേരം പല്ല് തേക്കണം. ഫ് ളൂറൈഡ് അടങ്ങിയ മൗത്ത് വാഷ് ഉപയോഗിച്ച് വായ് കഴുകുന്നത് നല്ലതാണ്. ഇത് സിഗരറ്റ് വലിക്കുന്നത് മൂലം ഉണ്ടാകുന്ന ടാര്‍ട്ടാറും അഴുക്കും അകറ്റാന്‍ ഇത് നല്ലതാണ്. ഫ് ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നതും നല്ലതാണ്. പല്ല് വെളുത്തിരിക്കാനും പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ടാര്‍ട്ടാര്‍ അകറ്റാനും ശ്രമിക്കണം. സ്ഥിരമായ ഇടവേളകളില്‍ ഡെന്റിസ്റ്റിനെ കാണുന്നതും നല്ലതാണ്.

ഓരോ തവണ സിഗററ്റ് വലിച്ചതിന് ശേഷവും വായ് കഴുകണം. മൗത്ത് വാഷ് ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് ടാര്‍ട്ടാറിനെ അകറ്റാനും ഇനാമല്‍ നിലനിര്‍ത്താനും നല്ലതാണ്.

ആരോഗ്യ സംരക്ഷണം

സിഗററ്റ് വലിക്കുന്നവര്‍ ധാരാളം പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തെയും പല്ലിനെയും ആരോഗ്യത്തോടെ സൂക്ഷിക്കും. ഇത്തരം സമാന്തര ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ തേടുന്നതിനേക്കാള്‍ ഉത്തമം സിഗററ്റ് വലി ഉപേക്ഷിക്കുന്നതാണ് എന്ന കാര്യം ഓര്‍ക്കുമല്ലോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here