പെപ്‌സിയില്‍ ഫംഗസ് ബാധ; സംസ്ഥാനത്ത് വില്‍പ്പന നിരോധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നടപടി

തിരുവനന്തപുരം: ആഗോള സോഫ്റ്റ് ഡ്രിങ്ക്‌സ് നിര്‍മ്മാതാക്കളായ പെപ്‌സിക്ക് സംസ്ഥാനത്ത് നിരോധനം. പെപ്‌സി ബോട്ടിലില്‍ ഫംഗസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജനുവരി ഏഴിന് ഇറങ്ങിയ ബാച്ച് പെപ്‌സിക്കാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വിഭാഗം നിരോധനം ഏര്‍പ്പെടുത്തിയത്.

ഉപഭോക്താവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നടപടി. തിരുവനന്തപുരത്തെ ഒരു ആര്‍മി കാന്റീനില്‍ നിന്ന് വാങ്ങിയ പെപ്‌സിയിലാണ് ഫംഗസ് ബാധ കണ്ടെത്തിയത്. പെപ്‌സി ബോട്ടിലിന് ഉള്ളില്‍ പാളിയായാണ് ഫംഗസ് കണ്ടെത്തിയത്. തുടര്‍ന്ന് ലാബില്‍ പരിശോധനയ്ക്ക് അയച്ച ബോട്ടിലില്‍ ഫംഗസ് ബാധ കണ്ടെത്തുകയായിരുന്നു.

ബിഎന്‍ 5414 ബിഒ7 എഎസ് ബാച്ചില്‍ ഉള്‍പ്പെട്ട പെപ്‌സിക്കാണ് നിരോധനം. ജനുവരി ഏഴ് ആണ് ഈ ബാച്ച് പെപ്‌സിയുടെ നിര്‍മ്മാണ തീയതി. പരാതിയുടെയും ലാബ് ഫലത്തിന്റെയും അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധന നടത്തും എന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഡി ശിവകുമാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News