ദില്ലിയില്‍ പരിസ്ഥിതി മലിനീകരണം ഒഴിവാക്കാനുള്ള രണ്ടാം ഘട്ട വാഹന നിയന്ത്രണം ഏപ്രില്‍ 15 മുതല്‍; നിയന്ത്രണ ക്രമത്തില്‍ മാറ്റമില്ല

ദില്ലി: അന്തരീക്ഷ മലിനീകരണം കുറയക്കാന്‍ വാഹന നിയന്ത്രണത്തിന്റെ രണ്ടാംഘട്ടം ഏപ്രില്‍ 15 മുതല്‍ നടപ്പാക്കും. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി. പതിനഞ്ച് ദിവസത്തേക്കാണ് ഇത്തവണയും പരീക്ഷണം.

ഒറ്റ രജിസ്‌ട്രേഷന്‍ നമ്പറുള്ള വാഹനങ്ങള്‍ ഒറ്റ നമ്പര്‍ തീയതികളിലും ഇരട്ട അക്കമുള്ളവ ഇരട്ട നമ്പര്‍ തിയതികളിലും നിരത്തില്‍ ഇറക്കാവൂ എന്ന ക്രമത്തില്‍ തന്നെയാണ് രണ്ടാം ഘട്ട വാഹന നിയന്ത്രണവും. പുതുവര്‍ഷദിനത്തില്‍ 15 ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ വാഹനനിയന്ത്രണം വിജയമെന്ന് ബോധ്യപ്പെട്ടതിനാലാണ് രണ്ടാം ഘട്ടം നടപ്പാക്കാന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചത്. ഗതാഗത മന്ത്രി ഗോപാല്‍ റായി ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ തവണത്തേതു പോലെ സ്ത്രീകള്‍ യാത്രകാരായും സ്ത്രീകള്‍ തന്നെ ഡ്രൈവര്‍മാരായ കാറുകളും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളും വാഹന നിയന്ത്രണത്തിന്റെ പരിധിയില്‍ വരില്ല. 11ലക്ഷം പേരില്‍ നിന്നായി സര്‍ക്കാര്‍ നടത്തിയ അഭിപ്രായ സര്‍വ്വേ പരിഗണിച്ചാണ് തീരുമാനം.

സര്‍വേയില്‍ പങ്കെടുത്ത 81 ശതമാനം പേരും പരിഷ്‌കരണം വീണ്ടും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതായും ദില്ലി മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ വിഐപി വാഹനങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി. നിയന്ത്രണ സമയത്ത് പൊതുജനങ്ങള്‍ക്ക് പൊതുഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമാകുമെന്നും കെജ്രിവാള്‍ അറിയിച്ചു. 1000 പുതിയ ബസുകള്‍ അനുവദിച്ചെന്നും കെജ്രിവാള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News