മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വക പിഴ. ബംഗ്ലാവിന് പുറത്ത് അനധികൃതമായി റാമ്പ് പണിതതിനാണ് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിഴയീടാക്കിയത്. മുംബൈയിലെ വസതിയായ മന്നത് ബംഗ്ലാവിന് പുറത്തായിരുന്നു നിര്‍മ്മാണം. 1.93 ലക്ഷം രൂപയാണ് ഷാരൂഖ് ഖാന്‍ പിഴയടച്ചത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പുറത്തുവന്നത്.
എച്ച്‌കെ ഭാഭ റോഡും മൗണ്ടന്‍ മേരി റോഡും സംഗമിക്കുന്ന ജംഗ്ഷന് സമീപമാണ് ഷാരൂഖിന്റഎ മുംബൈയിലെ വീട്. ജംഗ്ഷന് സമീപത്തെ ഭൂമി അനധികൃതമായി കൈയ്യേറിയാണ് നിര്‍മ്മാണം എന്ന പരാതിയെ തുടര്‍ന്നായിരുന്നു പിഴ ഈടാക്കിയത്. അധികൃതരെത്തി സ്ഥലം പരിസോധിച്ച ശേഷം കൈയ്യേറ്റ സ്ഥലത്ത് അനദികൃത നിര്‍മ്മാണം ആണ് എന്ന് കണ്ടെത്തി. തുടര്‍ന്ന് നിര്‍മ്മാണം പൊളിച്ചുമാറ്റി. ഇതിനുള്ള ചെലവ് എന്ന നിലയിലാണ് 1,93,784 രൂപ പിഴ ഈടാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here