മലയോര മേഖലയെ ചുവപ്പിച്ച് ജനനായകന്‍; ആവേശോജ്ജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി നവകേരള മാര്‍ച്ച് കൊല്ലത്ത് പ്രയാണം തുടരുന്നു

കൊല്ലം: സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് കൊല്ലത്തിന്റെ മണ്ണില്‍ ആവേശകരമായ സ്വീകരണം. മലയോര മേഖലയായ പത്തനാപുരത്തായിരുന്നു നവകേരള മാര്‍ച്ചിന് ആദ്യ സ്വീകരണം. ജില്ലാ അതിര്‍ത്തിയായ കല്ലുംകടവില്‍ ആയിരങ്ങളാണ് ആഘോഷ പൂര്‍വ്വം പ്രിയ നായകനെയും മാര്‍ച്ചിനെയും സ്വീകരിക്കാന്‍ എത്തിയത്.

പത്തനാപുരത്ത് നെടുംപച്ചയില്‍നിന്നാണ് നവകേരള മാര്‍ച്ചിനെ സ്വീകരിക്കാന്‍ പ്രകടനം ആരംഭിച്ചത്. ബൂത്ത്കമ്മിറ്റികള്‍ അതത് ബാനറിന്റെ കീഴില്‍ പ്രകടനത്തില്‍ അണിനിരന്നു. ബാന്‍ഡ്, ചെണ്ടമേളം, പൂക്കാവടി, കലാരൂപങ്ങള്‍ എന്നിവ സ്വീകരണത്തിന് ആവേശം പകര്‍ന്നു. റെഡ് വളന്റിയര്‍മാര്‍, സ്ത്രീകള്‍, കുട്ടികളടക്കം ആയിരക്കണക്കിന് ആളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. വൈകിട്ട് മൂന്ന് മണിയോടെ സെന്റ് സ്റ്റീഫന്‍സ് കോളജ് ഗ്രൗണ്ടില്‍ പൊതു സമ്മേളനം. നാടിന് ഉത്സവമായ പൊതുസമ്മേളനത്തിലും പങ്കെടുത്തത് ആയിരങ്ങളാണ്. പൊതുസമ്മേളനത്തില്‍ ആദ്യകാല കമ്യൂണിസ്റ്റുകാര്‍, വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ എന്നിവരെ ആദരിച്ചു.

കൊല്ലം ജില്ലാ അതിര്‍ത്തിയായ കല്ലുംകടവ് മുതല്‍ കൊട്ടാരക്കര മണ്ഡലത്തിന്റെ അതിര്‍ത്തിവരെ റോഡിന്റെ ഇരുവശങ്ങളിലും മാര്‍ച്ചിന് സ്വാഗതമേകി കൊടിതോരണങ്ങള്‍ കെട്ടി അലങ്കരിച്ചു. കമാനങ്ങള്‍, ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവകൊണ്ട് നിറഞ്ഞു ഇടങ്ങളിലൂടെ പിണറായി നയിക്കുന്ന നവകേരള മാര്‍ച്ചും മറ്റ് നേതാക്കളും മുന്നോട്ട്. സെന്റ് സ്റ്റീഫന്‍സ് ഗ്രൌണ്ടില്‍ 5000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന തരത്തില്‍ കൂറ്റന്‍ പന്തലാണ് ഒരുക്കിയത്.

സഖാവ് പിണറായി വേദിയിലേക്ക് !!
Posted by CPI – M Pathanapuram Area Committee on Thursday, 11 February 2016

തുടര്‍ന്ന് നവകേരള മാര്‍ച്ച് കഥകളിയുടെ നാട്ടിലേക്ക്. വൈകിട്ട് നാലര മണിയോടെ കൊട്ടാരക്കരയില്‍ എത്തിയപ്പോള്‍ ജാഥയില്‍ നാളിതുവരെ നഗരം കണ്ടിട്ടില്ലാത്ത ജനസമൂഹം അണിനിരന്നു. മണ്ഡലത്തിന്റെ അതിര്‍ത്തിയായ കിഴക്കേത്തെരുവില്‍നിന്നും മുത്തുക്കുടകളുടെയും നാടന്‍ കലാരൂപങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ പാര്‍ടിപ്രവര്‍ത്തകരും അനുഭാവികളും സ്വീകരിച്ചു. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ ജാഥാക്യാപ്റ്റന്‍ പിണറായി വിജയന്‍ സ്വീകരണകേന്ദ്രമായ റെയില്‍വേസ്റ്റേഷനു സമീപമുള്ള അമ്പലക്കര ഗ്രൗണ്ടില്‍ എത്തി. തുടര്‍ന്നായിരുന്നു പൊതുസമ്മേളനം. സിപിഐ എമ്മിന്റെ പ്രവര്‍ത്തകര്‍ സകുടുംബവും മറ്റു ജനവിഭാഗങ്ങളും പങ്കെടുത്തതോടെ കൊട്ടാരക്കര ചെങ്കടലായി മാറി.

ഓരോ പ്രദേശത്തും പാര്‍ടി ബന്ധുക്കളും നാട്ടുകാരും പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതോടെ ജനകീയവേദിയായി ജാഥ മാറി. ചരിത്രത്തിന്റെ ഭാഗമായ നവകേരള മാര്‍ച്ചില്‍ തൊഴിലാളി കുടുംബങ്ങളും കശുവണ്ടിത്തൊഴിലാളികളും സര്‍ക്കാര്‍ – അര്‍ധസര്‍ക്കാര്‍ ജീവനക്കാരും ജോലിക്ക് ഹാജരാകാതെ പങ്കെടുത്തു.

വൈകിട്ട് അഞ്ച് മണിയോടെ നവകേരള മാര്‍ച്ച് ശുദ്ധജലത്തിന്റെ നാട്ടിലേക്ക്. മണ്ഡലാതിര്‍ത്തിയായ പുത്തൂരില്‍നിന്ന് ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എതിരേറ്റ് ശാസ്താംകോട്ട ടൗണിലെ സ്വീകരണകേന്ദ്രത്തിലെത്തിച്ചു. തുടര്‍ന്നായിരുന്നു ജാഥയ്ക്ക് സ്വീകരണം. ആയിരക്കണക്കിന് ആളുകള്‍ക്ക് ഇരിക്കാനുള്ള സംവിധാനം ഉള്‍പ്പെടെയുള്ള സ്വീകരണകേന്ദ്രം. ജാഥ കടന്നുപോയ വഴികളിലെല്ലാം ചെങ്കൊടികളും രക്തവര്‍ണ തോരണങ്ങളും മാത്രം. കമാനങ്ങളും ബോര്‍ഡുകളും നിരന്ന വഴികളില്‍ ചെമ്പട്ടണിഞ്ഞാണ് കുന്നത്തൂര്‍ ജനനായകനെ വരവേറ്റത്.

സ്വീകരണ പരിപാടി വിജയിപ്പിക്കാന്‍ മണ്ഡലത്തിലെ എല്ലാ പാര്‍ടിഅംഗങ്ങളും ബഹുജനങ്ങളും രംഗത്തുണ്ടായിരുന്നു. യുഡിഎഫ് ഭരണം കശുവണ്ടിത്തൊഴിലാളികള്‍ക്കു നല്‍കിയ ജീവിതദുരിതത്തിന് എതിരായ പടപ്പുറപ്പാടില്‍ അണിചേരാന്‍ ഫാക്ടറികള്‍ ഉപേക്ഷിച്ചാണ് സ്വീകരണകേന്ദ്രത്തിലേക്ക് തൊഴിലാളികള്‍ ഒന്നടങ്കം എത്തിയത്. വെള്ളിയാഴ്ച രാവിലെ ശാസ്താംകോട്ടയില്‍ തടാക സംരക്ഷണം, പട്ടികജാതി – വര്‍ഗ വിഭാഗക്കാരുടെ പ്രശ്‌നം എന്നിവ സംബന്ധിച്ച് പൗരപ്രമുഖരുമായി ജാഥാ ക്യാപ്റ്റന്‍ പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും. ശേഷം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ രാവിലെ കരുനാഗപ്പള്ളി മണ്ഡലത്തില്‍ പ്രവേശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News