മാണി അവതരിപ്പിക്കേണ്ട ബജറ്റാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം സഹകരിക്കണമെന്നും ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കെ എം മാണി അവതരിപ്പിക്കേണ്ട ബജറ്റാണ് താന്‍ ഇന്ന് അവതരിപ്പിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബജറ്റ് അവതരണത്തോട് പ്രതിപക്ഷം സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം മാറി നില്‍ക്കരുതെന്നും ജനാധിപത്യത്തില്‍ പ്രതിഷേധത്തിന് ഒരു പരിധിയുണ്ട്.ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്കു പുറപ്പെടും മുമ്പു ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വാര്‍ത്താ ലേഖകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനപ്രിയമാണോ ജനദ്രോഹമാണോ ബജറ്റെന്നു കാത്തിരുന്നു കാണണം. അതു തീരുമാനിക്കേണ്ടതു ജനങ്ങളാണ്. പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണം ജനങ്ങളില്‍നിന്ന് അകലുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here