അരോരുമില്ലാത്തവര്‍ക്ക് സ്‌നേഹദൂതുമായി വിപ്ലവനായകനെത്തി; പത്തനാപുരം ഗാന്ധിഭവനില്‍ പിണറായി വിജയന് സ്‌നേഹോഷ്മള സ്വീകരണം

പത്തനാപുരം: ആരോരുമില്ലാത്ത അനാഥരും അശരണരുമായവരുടെ ആലയമായ പത്തനാപുരം ഗാന്ധിഭവനില്‍ വീണ്ടും പിണറായി എത്തി നവകേരളയാത്രയ്ക്കിടെ അരമണിക്കൂര്‍ അവര്‍ക്കൊപ്പം ചിലവഴിച്ച പിണറായിക്ക് റോസാ പൂക്കള്‍ നല്‍കി അന്തേവാസികള്‍ ആശംസകള്‍ നേര്‍ന്നു..

പത്തനാപുരം ഗാന്ധിഭവനില്‍ എത്തിയ പിണറായിയെ ബാന്റ് മേളത്തോടെയാണ് ഇവിടുത്തെ കുട്ടികള്‍ വരവേറ്റത് എല്ലാവരെയും കൈകൂപ്പിയും ഹസ്ഥദാനം ചെയ്തും പിണറായി സ്വന്തം
രക്ഷിതാക്കളെ പോലെ കരുതി അവരെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.. വേധിയിലാകട്ടെ കുരുന്നുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ റോസാ പുക്കള്‍ നല്‍കി വരവേറ്റു. ചില കുട്ടികള്‍. ലാല്‍സലാമെന്ന് പറഞ്ഞാണ് പൂവ് നല്‍കിയത്. ചിലര്‍ ഗാന്ധിഭവന്‍ നിര്‍മ്മിച്ച ചന്ദനത്തിരിയും നല്‍കി.

പുന്നപ്രവയലാര്‍ സമരത്തില്‍ പങ്കെടുത്തിട്ടുള്ള ചന്ദ്രശേഖരപണിക്കര്‍ക്ക് പിണറായിയുടെ വരവ് ആവേശം പകര്‍ന്നു. കുട്ടികള്‍ക്ക് പിണറായിയെ അറിയാം പോളിറ്റ് ബ്യൂറോ അംഗമല്ലെ എന്നും കമ്മ്യൂണിസ്റ്റല്ലെ എന്നും അവര്‍ പീപ്പിളിന്റെ മൈക്ക് കണ്ടപ്പോള്‍ പ്രതികരണവുമായി അടുത്തു കൂടി. ഇനിയും വരുമെന്ന ഉറപ്പ് നല്‍കി പിണറായി സംതൃപ്തിയോടെ ഗാന്ധിഭവന്‍ അന്തേവാസികളോട് യാത്ര പറഞ്ഞിറങ്ങി അടുത്ത സ്വീകരണ സ്ഥലത്തേക്ക് പുറപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News