‘മുത്തേ പൊന്നേ പിണങ്ങല്ലേ…’; ആക്ഷന്‍ ഹീറോ ബിജുവില്‍ തടവുകാരന്‍ പാടിയ പാട്ടും വരികളും

ജെറി അമല്‍ദേവിന്റെ സംഗീതസംവിധാനത്തില്‍ ഇടവേളയ്ക്കു ശേഷം ഇറങ്ങിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. പൂക്കള്‍ പനിനീര്‍ പൂക്കള്‍ എന്ന ചിത്രത്തിലെ ഗാനം ചിത്രം ഇറങ്ങുന്നതിനു മുമ്പേ ഹിറ്റായിരുന്നെങ്കിലും ഇപ്പോള്‍ ഏറെ ശ്രദ്ധനേടുന്നത് മറ്റൊരു ഗാനമാണ്. എസ്‌ഐ ബിജു പൗലോസിനു മുന്നില്‍ തടവുകാരിലൊരാള്‍ മേശയില്‍ താളമടിച്ചു പാടുന്ന പാട്ടാണ് ഇന്ന് എല്ലാവരുടെയും ചുണ്ടുകളില്‍ തത്തിക്കളിക്കുന്നത്. സംഗീതോപകരണങ്ങളുടെ ഒന്നും പശ്ചാത്തലമില്ലാതെയാണ് ഈ പാട്ട്. മുത്തേ പൊന്നേ പിണങ്ങല്ലേ., എന്തേ കുറ്റം ചെയ്തു ഞാന്‍ എന്നു തുടങ്ങുന്ന ഈ ഗാനത്തിന്റെ വീഡിയോ സോംഗ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലും ഒത്തിരിപേര്‍ ഇത് ഷെയര്‍ ചെയ്യുന്നുണ്ട്. സീനില്‍ അഭിനയിച്ചിരിക്കുന്ന വി സുരേഷ് തമ്പാനൂര്‍ തന്നെയാണ് ഈ ഗാനം പിന്നണിയിലും പാടിയിരിക്കുന്നത്. വരികളും സംഗീതവും അദ്ദേഹത്തിന്റേതു തന്നെ.
പാട്ടിലെ വരികള്‍

മുത്തേ, പൊന്നേ പിണങ്ങല്ലേ..
എന്തേ കുറ്റം ചെയ്തു ഞാന്‍
എന്തിന് പെണ്ണേ നിനിക്കിന്നു പിണക്കം
നീയെന്റെ കരളല്ലേ..
രാവിന്റെ മാറില്‍ മയക്കം കൊള്ളുമ്പോള്‍
നീയല്ലേ കനവാകെ
പകലിന്റെ മടിയില്‍ മിഴി തുറന്നാല്‍
രാവത്തും വരക്കും നിന്‍രൂപം മുന്നില്‍
മൊത്തത്തില്‍ പറഞ്ഞാല്‍ നീയെന്റെ നിഴലും
വെളിച്ചമെന്നില്‍ തൂകുന്ന വിളക്കും
മുത്തേ പൊന്നേ പിണങ്ങല്ലേ
എന്തേ കുറ്റം ചെയ്തുഞാന്‍…
ചെട്ടിക്കുളങ്ങര ഭരണിക്കുപോകാം
പൂരപ്പറമ്പാകെ തട്ടിമുട്ടി നടക്കാം
താനേ തന്നന്നേ തന്നാനേ താനന്നേ
ചേലുള്ള കല്ലുള്ള മാലകള്‍ വാങ്ങാം
കണ്ണാടി വളവില്‍ക്കും കടയിലും കേറാം
താനേ തന്നന്നേ തന്നാനേ താനന്നേ
താനേ തന്നന്നേ തന്നാനേ താനന്നേ
കനവോളം കണ്ണോളം നോക്കിയിരിക്കാം
കാതോട്കാതോരം കഥകള്‍ പറയാം
താനേ തന്നന്നേ തന്നാനേ താനന്നേ
താനേ തന്നന്നേ തന്നാനേ താനന്നേ
മുത്തേ പൊന്നേ പിണങ്ങല്ലേ
എന്തേ കുറ്റം ചെയ്തുഞാന്‍…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News