പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങി; ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു; ആര്‍എസ്എസ് ഗൂഢാലോചനയെന്ന് ജയരാജന്‍; മുഖ്യമന്ത്രി ആര്‍എസ്എസ് നീക്കത്തിന് കൂട്ടുനില്‍ക്കുന്നു

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം നിരസിക്കപ്പെട്ട സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങുന്നു. ജയരാജന്‍ തലശ്ശേരി സെഷന്‍സ് കോടതിയിലെത്തി. ആര്‍എസ്എസ് ഗൂഢാലോചനയാണ് തനിക്കെതിരായ കേസെന്ന് ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി ആര്‍എസ്എസ് നീക്കത്തിന് കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്. കതിരൂര്‍ കേസില്‍ യുഎപിഎ ചുമത്താന്‍ ആര്‍എസ്എസും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തുടക്കം മുതല്‍ ശ്രമിച്ചിരുന്നു. രാഷ്ട്രീയകേസുകളില്‍ ആദ്യമായി യുഎപിഎ ചുമത്തുന്നത് കതിരൂര്‍ കേസിലാണെന്ന് ജയരാജന്‍ പറഞ്ഞു. സിപിഐഎം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ആര്‍എസ്എസ് ഗൂഢാലോചന നടത്തുന്നു. അതിന് കൂട്ടുനില്‍ക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയും സ്വീകരിക്കുന്നത്.

ആര്‍എസ്എസ് നേതൃത്വം അമിത് ഷായ്ക്ക് എഴുതിയ കത്ത് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആര്‍എസ്എസിന്റെ കള്ളക്കളി ഈ കത്ത് വ്യക്തമാക്കുന്നു. സിപിഐഎം പ്രവര്‍ത്തകരെയും നേതാക്കളെയും വ്യാപകമായി കള്ളക്കേസില്‍ കുടുക്കി പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതാണ് കണ്ണൂരില്‍ ആവിഷ്‌കരിക്കപ്പെട്ടതും. കള്ളക്കേസ് ചുമത്തി അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ നടക്കില്ല. ഇതിനെതിരായി ശക്തമായ ജനവികാരം ഉണ്ടായതായും ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസ് രൂപീകരിക്കുന്ന പദ്ധതിക്ക് സിബിഐ കൂട്ടുനില്‍ക്കുകയാണ്. ഇത് വ്യക്തിപരമായ ആക്രമണം അല്ലെന്നും രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here