ക്ലാസില്‍ നോട്ടെഴുതിയില്ല; പരിശോധനയ്‌ക്കെത്തിയ സ്‌കൂള്‍ അധ്യാപകന്‍ പതിനാലുകാരന്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകര്‍ത്തു

ബംഗളുരു: ക്ലാസില്‍ നോട്ടെഴുതാതിരുന്നതിന് പതിനാലുകാരനായ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം അധ്യാപകന്‍ ചവിട്ടിത്തകര്‍ത്തു. ബംഗളുരുവിലെ മുസ്ലിം ഓര്‍ഫനേജ് ഹയര്‍ ഗ്രേഡ് ബോയ്‌സ് ആന്‍ഡ് ഗേള്‍സ് സ്‌കൂളിലാണ് സംഭവം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 340 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്.

ഷെയ്ഖ് ഷഫിയുള്ള എന്നയാളാണ് വിദ്യാര്‍ഥികളെ ഉപദ്രവിച്ചത്. ക്ലാസില്‍ നോട്ടെഴുതുന്നില്ലെന്നു കണ്ടായിരുന്നു ശിക്ഷ. സ്‌കൂള്‍ എക്‌സിക്കുട്ടീവ് കമ്മിറ്റി അംഗമാണ് ഇയാള്‍. ചവിട്ടേറ്റ് ബോധരഹിതനായ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ച ക്ലാസ് ടീച്ചറെ ഇയാള്‍ തടയുകയും ചെയ്തു. മറ്റു രണ്ടു വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചശേഷമാണ് ഇയാള്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകര്‍ത്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here