സോണാഗച്ചിയിലെ ലൈംഗികത്തൊഴിലാളികള്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വരാന്‍ സിനിമയും ടിവി ഷോയും; പുതിയ പുരനധിവാസ പദ്ധതി വിജയത്തിലേക്ക്

കൊല്‍ക്കത്ത: ഏഷ്യയിലെതന്നെ ഏറ്റവും വലിയ ചുവന്നതെരുവുകളിലൊന്നായ സോണാഗച്ചിയിലെ ലൈംഗികത്തൊഴിലാളികള്‍ ഇപ്പോള്‍ അഭിനയവും നൃത്തവും പാട്ടും പഠിക്കുന്ന തിരക്കിലാണ്. ലൈംഗികത്തൊഴിലാളികളെയും അവരുടെ മക്കളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ എന്‍ജിഒകളുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്വാതന്ത്ര്യത്തിന്റെ വെളിച്ചം എന്ന പദ്ധതിയാണ് പുനരധിവാസത്തിന്റെ പുതിയ അധ്യായം തുറക്കുന്നത്.

നിരവധി പെണ്‍കുട്ടികളാണ് പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. മാംസവ്യാപാരത്തില്‍ വീണുപോയ പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള രണ്ടാം പുനരധിവാസ പദ്ധതിയാണിത്. സിനിമകളിലും, ടെലിവിഷന്‍ പരിപാടികളിലും ഇവിടെനിന്നുള്ള പെണ്‍കുട്ടികള്‍ക്ക് അവസരമൊരുക്കുകയും അതുവഴി അവര്‍ക്കു വരുമാനമാര്‍ഗം ഒരുക്കുകയുമാണു ലക്ഷ്യം.

നേരത്തേ, തയ്യലും നെയ്ത്തുമൊക്കെ സോണാഗച്ചിയിലെ സ്ത്രീകളെ പരിശീലിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നെങ്കിലും കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് അഭിനയവും പാട്ടും നൃത്തവും പഠിപ്പിക്കാന്‍ പദ്ധതി നടപ്പാക്കുന്നത്. പെണ്‍കുട്ടികളെ സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിപ്പിക്കാനും പദ്ധതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News