ബ്രേക്കില്‍ ചവിട്ടുന്നതിനു പകരം കാലു കൊടുത്തത് ആക്‌സിലറേറ്ററില്‍; ചെന്നൈയില്‍ ബാങ്ക് മാനേജരുടെ അശ്രദ്ധ രണ്ടു പേരുടെ ജീവനെടുത്തു

ചെന്നൈ: ബ്രേക്കില്‍ ചവിട്ടുന്നതിനു പകരം ആക്‌സിലറേറ്ററില്‍ കാലുകൊടുത്ത ബാങ്ക് മാനേജര്‍ ഓടിച്ച കാറിടിച്ച് രണ്ടു പേര്‍ മരിച്ചു. ചെന്നൈയിലാണ് സംഭവം. ഇടവഴിയില്‍ വര്‍ത്തമാനം പറഞ്ഞുനിന്നവരാണ് അപകടത്തിനിരയായത്. അഞ്ചുപേര്‍ക്കു പരുക്കേറ്റു. കാറിടിച്ചു തെറിച്ചു വീണ രണ്ടു പേരാണ് മരിച്ചത്.

Horrific: The CCTV footage shows the car crashing into the people at high speed, sending them sprawling

സ്വകാര്യ ബാങ്കില്‍ മാനേജരായ വെങ്കടേശ്വരന്‍ ഓടിച്ചകാറാണ് അപകടത്തിനിടയാക്കിയത്. ഇയാള്‍ക്കെതിരേ നരഹത്യക്കു കേസെടുത്തു. അപകടത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ കാറില്‍നിന്നു വലിച്ചുപുറത്തിട്ടു മര്‍ദിക്കാന്‍ ആരംഭിച്ചെങ്കിലും പൊലിസെത്തി രക്ഷിക്കുകയായിരുന്നു. കാറന്റെ ബോണറ്റില്‍ കുടുങ്ങിക്കിടന്നവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ തൊട്ടടുത്ത മതിലില്‍ ഇടിച്ചു. ഇടിയില്‍ തെറിച്ചുവീണ ഒരാള്‍ ഇതേ കാര്‍കയറിയും ബോണറ്റില്‍ കുടുങ്ങിയ ഒരാള്‍ മതിലിനും കാറിനും ഇടയില്‍ കുടുങ്ങിയുമാണ് മരിച്ചത്. അപകടത്തില്‍പെട്ടവരേറെയും അറുപതു വയസിനുമുകളിലുള്ളവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here