ഓണ്‍ലൈനില്‍ ചാറ്റ് ചെയ്ത് നമ്പര്‍ വാങ്ങണോ? ചില കാര്യങ്ങള്‍ പറയാന്‍ പാടില്ല; പണി കിട്ടുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡേറ്റിംഗ് ആപ്പ്

ഓണ്‍ലൈനില്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മറുവശത്തിരിക്കുന്നയാളുടെ നമ്പര്‍ കിട്ടണമെന്ന് തോന്നിയാല്‍ എന്തു ചെയ്യും. നമ്പര്‍ നേരിട്ടങ്ങു ചോദിക്കുകതന്നെ. അതിനുമുണ്ട് ചില ചിട്ടവട്ടങ്ങള്‍. വെറുതെയങ്ങു നമ്പര്‍ ചോദിക്കാന്‍ പറ്റില്ലല്ലോ. ഡേറ്റിംഗിലേക്കു നീളുന്ന ബന്ധത്തില്‍ നമ്പര്‍ കിട്ടണമെങ്കില്‍ ചില സ്വഭാവരീതികളുണ്ടെന്നാണ് ഡേറ്റിംഗ് ആപ്പിന്റെ കണ്ടത്തല്‍.

സോറി പറഞ്ഞുകൊണ്ട് നമ്പര്‍ ചോദിച്ചാല്‍ മറുവശത്തിരിക്കുന്നയാള്‍ മിക്കവാറും നമ്പര്‍ തരില്ല. സോറി പറഞ്ഞുകൊണ്ടു നമ്പര്‍ ചോദിക്കുന്നവര്‍ക്ക് അതു കിട്ടാനുള്ള സാധ്യത 56 ശതമാനം മാത്രമാണെന്നാണ് കണ്ടെത്തല്‍. പരസ്പരംകാണാന്‍ തീരുമാനിച്ചാല്‍ അതെന്നാണെന്നു തെളിച്ചു പറയാത്തയാള്‍ക്കും നമ്പര്‍ കിട്ടുമെന്നു കരുതേണ്ട. ഈ വീക്കെന്‍ഡില്‍, അടുത്തയാഴ്ച എന്നൊക്കെ ഒരു ഒഴുക്കന്‍ മറുപടിയാണ് നല്‍കുന്നതെങ്കില്‍ പങ്കാളിക്ക് നമ്പര്‍ തരാന്‍ താല്‍പര്യമുണ്ടാകില്ല.

സരസന്‍മാരും ലോല്‍ പോലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നവരുമാണ് ഡേറ്റിംഗ് ചാറ്റുകളിലെ കേമന്‍മാര്‍. ചിരിപ്പിക്കുന്ന പങ്കാളികളെയാണ് ഡേറ്റിംഗിനു തയാറായവര്‍ക്കു താല്‍പര്യമുണ്ടാവുകയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ചിരിയുമായി ബന്ധപ്പെട്ട വാക്കുകള്‍ ഉപയോഗിക്കുന്നവര്‍ പതിനേഴു ശതമാനം നമ്പര്‍ കൈമാറാനുള്ള സാധ്യതയാണുള്ളത്. മറ്റൊരാളുടെ പേരില്‍ ചങ്ങാത്തം കൂടാന്‍ കരുതിയെങ്കില്‍ അതായിരിക്കും ഏറ്റവും വലിയ മണ്ടത്തരം. അത്തരക്കാര്‍ മറുവശത്തുള്ളയാളുടെ നമ്പര്‍ കിട്ടാനുള്ള സാധ്യത പന്ത്രണ്ടരശതമാനം മാത്രമാണെന്നാണ് കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News