പി ജയരാജന്റെ ആരോഗ്യനില വിദഗ്ധ വൈദ്യപരിശോധന ആവശ്യമുള്ളതെന്ന് എം വി ജയരാജന്‍; ജാമ്യത്തിനുള്ള നടപടികള്‍ അടുത്തദിവസം നീക്കും; നാളെ പ്രതിഷേധദിനം

കണ്ണൂര്‍: പി ജയരാജന്റെ ആരോഗ്യനില വിദഗ്ധ പരിശോധനയും ചികിത്സയും ആവശ്യമുള്ളതാണെന്ന് എംവി ജയരാജന്‍. ആന്‍ജിയോ പ്ലാസ്റ്റിക്കു വിധേയനായി നാലു സ്റ്റെന്റുമായി ജീവിക്കുന്നവര്‍ അപൂര്‍വമാണെന്നും അതീവ ഗുരുതരമായ ആരോഗ്യസ്ഥിതിയാണ് ജയരാജനുള്ളതെന്ന് ഇന്നത്തെ വൈദ്യ പരിശോധന വ്യക്തമാക്കിയതായും ജയരാജന്‍ പറഞ്ഞു. പി ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദഹം.

പി ജയരാജന് വൈദ്യ ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതു നല്‍കാന്‍ തയാറായിട്ടില്ല. ഇന്നു നടത്തിയ ഇസിജി പരിശോധനയില്‍ വ്യതിയാനം കണ്ടിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ജയരാജന്‍ നിയമവ്യവസ്ഥയോടുള്ള ആദരവു കാട്ടി കീഴടങ്ങിയത്. ചികിത്സയ്ക്ക് അയക്കണമെന്ന അഭ്യര്‍ഥന കോടതി അംഗീകരിച്ചിട്ടില്ല. പരിയാരം മെഡിക്കല്‍ കോളജിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് അഷ്‌റഫിന്റെ ചികിത്സയിലാണ് ജയരാജന്‍. ഒരിക്കല്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്തത് അമൃത ആശുപത്രിയില്‍വച്ചാണ്. ഇവിടങ്ങളില്‍ എവിടെയെങ്കിലും ചികിത്സയ്ക്കു വിധേയമാക്കണം.

ജാമ്യത്തിനുള്ള നടപടികള്‍ അടുത്തദിവസങ്ങളില്‍ ആരംഭിക്കും. പി ജയരാജനെ മനപൂര്‍വം കരുതിക്കൂട്ടി കേസില്‍ കുടുക്കിയതാണ്. സിബിഐയുടെ നടപടിയില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയില്‍ പ്രാദേശികതലത്തില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും എം വി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News