ദില്ലി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടില്‍ ഉറച്ച് സുപ്രീം കോടതി നിരീക്ഷണം. ഭഗവാന് ആണ്‍, പെണ്‍ വ്യത്യാസമില്ലെന്നും ആത്മീയത പുരുഷനുമാത്രമുള്ളതല്ലെന്നും ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് പരിഗണിച്ചു സുപ്രീം കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ ആത്മീയവും ഭരണഘടനാപരവും ആയ കാര്യങ്ങള്‍ പരിഗണിക്കുമെന്നു പറഞ്ഞ കോടതി അഭിഭാഷകരായ രാജു രാമചന്ദ്രനെയും കെ രാമമൂര്‍ത്തിയെയും ആമിക്കസ് ക്യൂറിമാരായി നിയോഗിച്ചു. ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ആത്മീയതു പുരുഷനു മാത്രമല്ലെന്നു ഭഗവദ് ഗീത ഉദ്ദരിച്ചാണ് കോടതി പറഞ്ഞത്.
കോടതി പരിഗണിക്കുന്നത് ഭരണഘടനാ പ്രശ്‌നങ്ങള്‍ മാത്രമാണ്. വിശദവിവരങ്ങളും വാദങ്ങളും സമര്‍പ്പിക്കാന്‍ ആറാഴ്ച ദേവസ്വം ബോര്‍ഡിന് നല്‍കിയിട്ടുണ്ട്. കഴിഞ്ഞമാസം പതിനൊന്നിനാണ് ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം തടയാനാകില്ലെന്നു സുപ്രീം കോടതി പ്രാഥമിക നിരീക്ഷണം നടത്തിയത്. എല്ലാ സ്ത്രീകളെയും പ്രവേശിപ്പിച്ചുകൂടെയെന്നു ചോദിച്ച കോടതി സ്ത്രീകളെ വിലക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടയിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post