ദില്ലി: മുംബൈ ഭീകരാക്രണം പാകിസ്താന്റെ പ്രതികാരം ആയിരുന്നെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. അതീവ സുരക്ഷയുള്ള ഭാഭ ആറ്റോമിക്ക് റിസര്‍ച്ച് സെന്ററിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ലഷ്‌കര്‍ ഭീകരര്‍ക്ക് കൈമാറിയെന്നും ഹെഡ്‌ലി അറിയിച്ചു. ബാല്‍ താക്കറയെ വധിക്കാന്‍ ലഷ്‌കര്‍ പദ്ധതി ഇട്ടിരുന്നെന്നും ഹെഡ്‌ലി വെളിപ്പെടുത്തി. മുംബൈ ടാഡാ കോടതി മുമ്പാകെയുള്ള ആറാം ദിന മൊഴിയെടുപ്പിലാണ് ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍.
ഇന്ത്യയുടെ ദേശീയ ആണവ ഗവേഷണ കേന്ദ്രമായ ഭാഭ ആണവ ഗവേഷണ കേന്ദ്രം ആക്രമിക്കാന്‍ പദ്ധതി തയാറാക്കിയിരുന്നതായാണ് ഹെഡ്‌ലി ടാഡാ കോടതിയില്‍ വെളിപ്പെടുത്തിയത്. ഇതിനായി വീഡിയോഗ്രാഫി നിരോധനവും അതീവ സുരക്ഷയുമുള്ള ബാബാ ആറ്റോമിക്ക് റിസര്‍ച്ച് സെന്ററില്‍ ചെല്ലുകയും വീഡിയോ ചിത്രീകരിക്കുയും ചെയ്തു. ഇതെല്ലാം ഐഎസ്‌ഐ തലവന്‍ മേജര്‍ ഇക്ബാലിനും ലഷ്‌കര്‍ ഭീകരന്‍ സാജിദ് മിറനും കൈമാറിയെന്നും ഹെഡ്‌ലി അറിയിച്ചു.
ഇതോടൊപ്പം മുംബൈ വിമാനതാവളവും മുംബൈ നേവല്‍ എയര്‍ സ്റ്റേഷനുകളുടേയും വിവരങ്ങള്‍ ശേഖരിക്കുകയും കൈമാറുകും ചെയ്തു. മുംബൈ സിദ്ധി വിനായക ക്ഷേത്രം സന്ദര്‍ശിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. ക്ഷേത്രത്തില്‍ ധരിക്കുന്ന ഷാളുകളും ചരടുകളും വാങ്ങി. ഇതെല്ലാം ലഷ്‌കര്‍ ഭീകരന്‍ സാജിദ് മിറ്‌ന് കൈമാറി. ഇത് ധരിച്ച് ക്ഷേത്രവാസികളെ പോലെ പ്രവേശിക്കനായിരുന്നു ശ്രമം എന്നും ഹെഡ്‌ലിയുടെ മൊഴിയില്‍ പറയുന്നു.
എന്നാല്‍ അവസാന നിമിഷം സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് പദ്ധതി ഉപേക്ഷിച്ചുവെന്നും ഹെഡ്‌ലി വെളിപ്പെടുത്തി. മുംബൈ സന്ദര്‍ശനത്തിന് ശേഷം ഏപ്രില്‍ 9മുതല്‍ 15വരെ പാക്കിസ്ഥാനില്‍ ഉണ്ടായിരുന്നു. കൂടാതെ ശിവസേന തലവന്‍ ഉദ്ധവ്താക്കറെയുടെ പിആര്‍ഒ രാജാറാം റെഗയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത് എന്നും ഹെഡ്‌ലി ടാഡ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയും വധിക്കാന്‍ പദ്ധതി ഇട്ടിരുന്നെന്നും ഹെഡ്‌ലി മൊഴി നല്‍കി. ലഷ്‌കറെ തയിബ, ജെയ്‌ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകള്‍ക്ക് പരിശീലനം നല്‍കുന്നത് ഐഎസ്‌ഐ തന്നെയാണെന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here