വെറും 20 പന്തില്‍ ഒരു ക്രിക്കറ്റ് ടീമിലെ മുഴുവന്‍ താരങ്ങളും പൂജ്യത്തിനു പുറത്തായി

ലണ്ടന്‍: കേട്ടിട്ട് അത്ഭുതം കൂറേണ്ട. സംഭവിച്ചതാണ്. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ഒരു ടീമിലെ മുഴുവന്‍ താരങ്ങളും പൂജ്യത്തിന് പുറത്തായി റെക്കോര്‍ഡിട്ടു. ഇംഗ്ലണ്ടിലെ ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് മത്സരത്തിനിടെയാണ് എല്ലാവരെയും അമ്പരപ്പിച്ച കളി നടന്നത്. കാന്റര്‍ബറിയിലെ ക്രൈസ്റ്റ് ചര്‍ച്ച് യൂണിവേഴ്‌സിറ്റിയും ബാപ്‌ചൈല്‍ഡ് ക്രിക്കറ്റ് ക്ലബും തമ്മിലായിരുന്നു മത്സരം. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് സംപൂജ്യരായി പുറത്തായി റെക്കോര്‍ഡിട്ട വാര്‍ത്തപുറത്തുവിട്ടത്.

കെന്റ് പ്രാദേശിക ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്കിടെയായിരുന്നു സംഭവം. ആദ്യം ബാറ്റു ചെയ്ത ക്രൈസ്റ്റ് ചര്‍ച്ച് ടീം 120 റണ്‍സെടുത്തു. എന്നാല്‍, മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബാപ്‌ചൈല്‍ഡ് ടീമിലെ എല്ലാവരും പൂജ്യത്തിന് പുറത്തായി. ബാപ്‌ചൈല്‍ഡിനെതിരെ ക്രൈസ്റ്റ് ചര്‍ച്ചിന് എറിയേണ്ടി വന്നത് വെറും 20 പന്തുകള്‍ മാത്രമായിരുന്നു.

ഇതിനു മുമ്പ് ഇത്തരത്തില്‍ റെക്കോര്‍ഡിട്ടത് സോമര്‍സെറ്റ് ക്ലബായിരുന്നു. 1913-ല്‍. അന്ന് സോമര്‍സെറ്റ് പുറത്തായത് പൂജ്യത്തിനായിരുന്നു. 2014-ല്‍ ഇതുപോലെ വിറല്‍ സിസി എന്ന ക്ലബ് 3 റണ്‍സിനു പുറത്തായിരുന്നു. 11പേരുള്ള ടീമില്‍ എട്ടുപേരും പൂജ്യത്തിനാണ് അന്നു പുറത്തായത്. 1964-ലും സാള്‍ട്ട്‌വുഡ് ക്രിക്കറ്റ് ക്ലബിനെതിരെ മാര്‍ട്ടിന്‍ വാള്‍ട്ടേഴ്‌സ് 8.2 ഓവറില്‍ പൂജ്യത്തിനു പുറത്തായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News