ഒരു ദിവസം ഒരു മുട്ട കഴിക്കുന്നത് നല്ലതാണ്; ഹൃദയം പണിമുടക്കില്ല

കൊളസ്‌ട്രോള്‍ ക്രമീകരണത്തിനായി ദിവസം മുട്ട കഴിക്കുന്നവര്‍ പേടിക്കേണ്ട. ഹൃദ്രോഗങ്ങള്‍ വരും എന്ന പേടി വേണ്ട. ജനിതകപരമായ പ്രശ്‌നങ്ങള്‍ മൂലം വിവിധ രോഗങ്ങള്‍ നേരിടുന്നവരായാലും ധൈര്യമായി മുട്ടകഴിക്കാം. ഈസ്‌റ്റേണ്‍ ഫിന്‍ലന്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ദിവസേന മുട്ട കഴിക്കുന്നത് നല്ലതാണ് എന്ന് വ്യക്തമായത്.

1032 പുരുഷന്മാരിലാണ് സര്‍വകലാശാല പഠനം നടത്തിയത്. ഇവര്‍ 42 വയസിനും 60 വയസിനും ഇടയില്‍ ഉള്ളവരായിരുന്നു. ഇതില്‍ 230 പേര്‍ ഹൃദ്രോഗമുള്ളവരായിരുന്നു. ജനിതകപരമായി അല്‍ഷിമേഴ്‌സ് രോഗബാധിതരായ 32.5 ശതമാനം പേരെയും പഠനവിധേയരാക്കി.

അമിത ഭക്ഷണം മൂലം കൊളസ്‌ട്രോള്‍ ബാധിതരായവരുടെ ഭക്ഷണക്രമം പഠന വിധേയമാക്കി. ഇവരുടെ ഭക്ഷണ ക്രമത്തില്‍ മുട്ടയും ഉള്‍പ്പെടുത്തി. ഇവരില്‍ മുട്ട കഴിക്കുന്നതുമൂലം ഹൃദ്രോഗ സാധ്യത ഉള്ളതായി കണ്ടെത്താനായില്ല. അതായത് മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത ഉണ്ടാക്കുന്നില്ല എന്നര്‍ത്ഥം.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് കഠിനമായ ഭക്ഷണക്രമം പിന്തുടരുന്നവരും പഠന വിധേയരായി. ഇവര്‍ പ്രതിദിനം ഒരു മുട്ട വീതമാണ് കഴിക്കുന്നത്. ഇവരുടെ ഹൃദയഭിത്തികള്‍ക്ക് കട്ടി കൂടുന്നതായും കണ്ടെത്താനായില്ല. ക്ലിനിക്കല്‍ ന്യൂട്രീഷന്‍ സംബന്ധിച്ച അമേരിക്കന്‍ ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News