പാകിസ്താന് എഫ് 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ; അമേരിക്കന്‍ സ്ഥാനപതിയെ പ്രതിഷേധം അറിയിച്ചു

ദില്ലി: പാകിസ്താന് എഫ് 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തില്‍ ഇന്ത്യക്ക് പ്രതിഷേധം. അമേരിക്കയുടെ തീരുമാനം നിരാശാജനകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കന്‍ സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഭീകരവാദികളെ ചെറുക്കാനാണ് വിമാനം കൈമാറുന്നതെന്ന അമേരിക്കയുടെ വാദത്തോട് യോജിക്കാനാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അമേരിക്കയുടെ എഫ്-16 യുദ്ധവിമാനങ്ങള്‍ പാകിസ്താന് നല്‍കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു.

എട്ട് യുദ്ധവിമാനങ്ങളാണ് അമേരിക്ക പാകിസ്താനു നല്‍കുക. 700 മില്യണ്‍ ഡോളറിന്റെ ഇടപാടാണ് ഇത്. ഇടപാടിന് അമേരിക്കന്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News