ഗുസ്തി ഗോദയില്‍ എതിരാളിയെ മലര്‍ത്തിയടിക്കുന്ന അനുഷ്‌ക ശര്‍മ; വീഡിയോ കാണാം

മുംബൈ: ഗുസ്തി ഗോദയില്‍ എതിരാളിയെ മലര്‍ത്തിയടിക്കുന്ന അനുഷ്‌ക ശര്‍മയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തന്റെ റിലീസ് ആകാനിരിക്കുന്ന പുതിയ ചിത്രമായ സുല്‍ത്താനില്‍ അഭിനയിക്കുന്നതിനു വേണ്ടി അനുഷ്‌ക ഗുസ്തി പരിശീലിക്കുകയാണ് ഇപ്പോള്‍. ഇതിന്റെ ഭാഗമായുള്ള പരിശീലനത്തിന്റെ വീഡിയോയാണ് യൂട്യൂബില്‍ പ്രചരിക്കുന്നത്. പരിശീലകയെ എടുത്ത് മലര്‍ത്തിയടിക്കുന്ന ദൃശ്യമാണ് വീഡിയോയില്‍. 20 സെക്കന്‍ഡ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം.

കഴിഞ്ഞ ദിവസം ഗുസ്തി പരിശീലിക്കുന്ന ചിത്രങ്ങള്‍ അനുഷ്‌ക പുറത്തുവിട്ടിരുന്നു. സല്‍മാന്‍ ഖാനാണ് ചിത്രത്തിലെ നായകന്‍. സല്‍മാനും ചിത്രത്തിനായി ഗുസ്തി പരിശീലിക്കുന്നുണ്ട്. ഒരു ഗുസ്തിക്കാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഈവരുന്ന പെരുന്നാളിന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News