കുഞ്ഞന്‍ ഐഫോണ്‍ 5എസ്ഇ അടുത്തമാസം എത്തും; പുതിയ ഐപാഡ് എയറും മാര്‍ച്ചില്‍

ആപ്പിളിന്റെ രണ്ടു പുതിയ മോഡലുകള്‍ അടുത്തമാസം വിപണിയില്‍ എത്തും. ഏറെ നാളായി പറഞ്ഞു കേള്‍ക്കുന്ന ഐഫോണിന്റെ കുഞ്ഞന്‍ മോഡല്‍ ഐഫോണ്‍ 5എസ്ഇയും ഐപാഡിന്റെ പുതിയ ഐപാഡ് എയറുമാണ് മാര്‍ച്ച് മധ്യത്തോടെ വിപണിയില്‍ എത്താനിരിക്കുന്നത്. പുറത്തിറങ്ങുന്ന അതേ ആഴ്ച തന്നെ വില്‍പനയും ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഐഫോണിന്റെ 4 ഇഞ്ച് സ്‌ക്രീന്‍ കുഞ്ഞന്‍ മോഡലാണ് ഐഫോണ്‍ 5എസ്ഇ.

ആപ്പിളിന്റെ ഏറെ വിജയമായ ഐഫോണ്‍ 5 എസ് സീരിസിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനാണ് 5എസ്ഇ. എസ്ഇ എന്നാല്‍, സ്‌പെഷ്യല്‍ എഡിഷന്‍ എന്നാണ് അര്‍ത്ഥം. 4 ഇഞ്ച് സ്‌ക്രീനില്‍ പുറത്തിറങ്ങുന്നത് 6 സി ആണെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. 5 എസ്ഇയുടെ ഫ്രണ്ട് കാമറയും പിന്‍കാമറയും 5 എസിന്റേതു തന്നെയാണ്. ഒരു പുതിയ എന്‍എഫ്‌സി ചിപ്പ് ആണ് ഫോണിന്റെ സവിശേഷത. ആപ്പിള്‍ പേ സര്‍വീസുകള്‍ക്കു വേണ്ടിയാണ് എന്‍എഫ്‌സി ചിപ്പുകള്‍ ഉപയോഗിക്കുക. ഐഫോണ്‍ 6 സീരീസുകളില്‍ ഉപയോഗിക്കുന്ന A8 പ്രോസസര്‍ തന്നെയാണ് 5 എസ്ഇയിലും ഉപയോഗിക്കുക എന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

5എസ്ഇയില്‍ ഹെഡ്‌ഫോണ്‍ ജാക്ക് ഉണ്ടായിരിക്കും. 6 എസ് സീരീസുകളെ പോലെ ലൈവ് ഫോട്ടോ സപ്പോര്‍ട്ടിംഗും 5 എസ്ഇയുടെ സവിശേഷതകളാണ്. റോസ് ഗോള്‍ഡ് കളറിലാണ് ഫോണ്‍ എത്തുക. ഐപാഡ് എയര്‍ 3 എത്തുന്നത് സ്മാര്‍ട് കണക്ടറോടു കൂടിയാണ്. ആപ്പിള്‍ ബ്രാന്‍ഡഡ് ആക്‌സസറീസാണ് എയര്‍ 3 സപ്പോര്‍ട്ട് ചെയ്യുക. അപ്‌ഡേറ്റ് ചെയ്ത സ്മാര്‍ട് കീബോര്‍ഡും ആപ്പിള്‍ പെന്‍സിലുമാണ് മറ്റൊരു സവിശേഷത. 9.7 ഇഞ്ച് സ്‌ക്രീനാണ് എയര്‍ 3 യുടേത്. ആപ്പിള്‍ A 9 പ്രോസസര്‍ തന്നെയാണ് ഐപാഡ് 3 യിലും കരുത്തേകുന്നത്. നവീകരിച്ച കാമറ, ഫ് ളാഷ് എന്നിവയും ഐപാഡ് 3 യില്‍ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News