ചാര്‍ലിക്ക് തമിഴ് ഭാഷ്യമൊരുങ്ങുന്നു; ആര് ചാര്‍ലിയാകും? ആര്യയോ മാധവനോ?

മലയാളത്തില്‍ പുതുവര്‍ഷത്തില്‍ വമ്പന്‍ ഹിറ്റായ ചാര്‍ലി ഇനി തമിഴിലേക്ക്. ചാര്‍ലി തമിഴില്‍ റീമേക്ക് ചെയ്യാനുള്ള അവകാശം പ്രമോദ് ഫിലിംസ് സ്വന്തമാക്കി. എന്നാല്‍, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയോ അഭിനേതാക്കളെയോ കുറിച്ച് ഇതുവരെ ഒരു സൂചനയും നല്‍കിയിട്ടില്ല. ആരായിരിക്കും ദുല്‍ഖറിന്റെ ചാര്‍ലിയെ തമിഴില്‍ അവതരിപ്പിക്കുകയെന്ന ചോദ്യങ്ങള്‍ ഇതിനകം ശക്തമായിട്ടുണ്ട്. എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം വരും ദിവസങ്ങളില്‍ ലഭിക്കുമെന്ന് പ്രമോദ് ഫിലിംസ് വ്യക്തമാക്കി. ചിത്രത്തിന്റെ റീമേക്ക് അവകാശത്തിനായി നേരത്തെ നടന്‍ ധനുഷ് നേരത്തെ രംഗത്തെത്തിയിരുന്നു.

തമിഴില്‍ ആരായിരിക്കും ചാര്‍ലിയെന്ന ചോദ്യത്തിന് ചില ഉത്തരങ്ങള്‍ ഇതിനകം തന്നെ സിനിമാലോകത്ത് ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. യുവാക്കളുടെ ഹരമായ ആര്യയോ മാധവനോ ചാര്‍ലിയാകുമെന്നാണ് പറയപ്പെടുന്നത്. എന്തായാലും പ്രമോദ് ഫിലിംസ് ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല. ബാംഗ്ലൂര്‍ ഡെയ്‌സിനു പിന്നാലെ ചാര്‍ലിയും തമിഴിലെത്തുമ്പോള്‍ പ്രേക്ഷകര്‍ക്കും ചില ആശങ്കകളുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ റീമേക്കായ ബാംഗ്ലൂര്‍ നാട്കള്‍ അമ്പേ പരാജയമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉണ്ണി ആറിന്റെ കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി കണ്ടുമടുത്ത പ്രമേയങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു പ്രണയ കഥയാണ് പറഞ്ഞത്. ദുല്‍ഖറും പാര്‍വതിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആദ്യദിനം തന്നെ ചാര്‍ലി 2 കോടി വാരിയിരുന്നു. അന്തരിച്ച നടി കല്‍പനയുടെ അവസാന മലയാള ചിത്രം കൂടിയായിരുന്നു ചാര്‍ലി. നെടുമുടി വേണു, ചെമ്പന്‍ വിനോദ്, ടൊവിനോ തോമസ്,അപര്‍ണ്ണ ഗോപിനാഥ്, നീരജ് മാധവ്,രണ്‍ജി പണിക്കര്‍,ജേക്കബ് ഗ്രിഗറി,സൌബീന്‍ ഷാഹീര്‍ തുടങ്ങി ഒരു വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News