ട്വിറ്ററില്‍ മോദിക്കു പിഴച്ചു; അഷ്‌റഫ് ഘനിക്ക് പിറന്നാളിനു മൂന്നു മാസം മുമ്പേ ആശംസ; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ദില്ലി: ലോകനേതാക്കള്‍ക്ക് ആശംസകള്‍ നേര്‍ന്നും ലോകരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചും എന്തും ഏതും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തും വാര്‍ത്തകളില്‍ നിറയുന്ന മോദിക്ക് പിഴച്ചു. മോദിക്ക് പറ്റിയ പിഴവ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുകയാണ്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനിക്ക് തെറ്റായി പിറന്നാള്‍ ആശംസിച്ചാണ് പ്രധാനമന്ത്രിക്ക് ഇപ്പോള്‍ പണി കിട്ടിയത്. പിറന്നാളിനു മൂന്നുമാസം മുമ്പേ പിറന്നാള്‍ ആശംസിച്ച് മോദിയിട്ട ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ഘനിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മോദി ട്വീറ്റ് ചെയ്തത്. ദീര്‍ഘായുസായിരിക്കട്ടെയെന്നും ആരോഗ്യത്തോടെയിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും മോദി ട്വീറ്റ് ചെയ്തു. എന്നാല്‍, ഘനിയുടെ ട്വീറ്റ് വന്നപ്പോഴാണ് പണി പാളിയ വിവരം മോദി അറിയുന്നത്. ആശംസയ്ക്ക് നന്ദി അറിയിച്ച ഘനി, തന്റെ പിറന്നാള്‍ മെയ് 19നാണെന്നും ട്വിറ്ററിലൂടെ മോദിയെ അറിയിച്ചു. ഗൂഗിളില്‍ നല്‍കിയ ഘനിയുടെ പ്രൊഫൈലാണ് മോദിക്ക് പണി വാങ്ങിക്കൊടുത്തതാണെന്നാണ് സൂചന. ഗൂഗിളില്‍ നല്‍കിയ പ്രൊഫൈല്‍ പ്രകാരം ഇന്നലെയായിരുന്നു ഘനിയുടെ പിറന്നാള്‍.

Ghani-Birth-Day

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here