ഫേസ്ബുക്കിന്റെ ഇന്ത്യയിലെ മേധാവി കിര്‍ത്തിഗ റെഡ്ഡി സ്ഥാനമൊഴിയുന്നു

ദില്ലി: ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായ ഫേസ്ബുക്ക് ഇന്ത്യാ മേധാവി കിര്‍ത്തിഗ റെഡ്ഡി സ്ഥാനമൊഴിയുന്നു. കാലിഫോര്‍ണിയയിലെ ഫേസ്ബുക്ക് ഓഫീസിലേക്ക് തിരികെ പോകുകയാണെന്ന് കിര്‍ത്തിഗ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കിര്‍ത്തിഗയുടെ പ്രഖ്യാപനം. ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സ് പദ്ധതിക്കെതിരായി ട്രായ് നിലപാടെടുത്തതാണ് കിര്‍ത്തിഗയുടെ രാജിക്കു കാരണം.

ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയാണ് കിര്‍ത്തിഗ റെഡ്ഡി. കുടുംബം എപ്പോഴും തിരിച്ചുപോകാന്‍ ആഗ്രഹിച്ചിരുന്നെന്നും കുട്ടികളുടെ പഠനത്തിന് ഇപ്പോള്‍ തിരിച്ചുപോകുന്നത് ശരിയായ സമയമായിരിക്കുമെന്നും കിര്‍ത്തിഗ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യയിലെ അടുത്ത മേധാവിയെ കണ്ടെത്തുന്നതിനു സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

കിര്‍ത്തിഗയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

When my family relocated to India, we knew that we would move back to the US some day. It’s a bittersweet moment to…

Posted by Kirthiga Reddy on Friday, February 12, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News