ഒഎന്‍വിയിലൂടെ നഷ്ടമായത് പൊരുതുന്ന ജനതയുടെ കാവ്യശക്തിയും സാംസ്‌കാരിക ഗാഥയുമെന്ന് പിണറായി; സാംസ്‌കാരിക ലോകത്തെ ചുവന്ന സൂര്യനെന്ന് കോടിയേരി

തിരുവനന്തപുരം: പൊരുതുന്ന ജനതയുടെ കാവ്യശക്തിയും സാംസ്‌കാരിക ഗാഥയുമാണ് ഒഎന്‍വിയുടെ വിയോഗത്തോടെ നഷ്ടമായതെന്ന് സിപിഐഎം പൊളിറ്റ്ബ്യുറോ അംഗം പിണറായി വിജയന്‍. അപരിഹാര്യമായ നഷ്ടമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനുസ്മരിച്ചു

ഇന്ത്യയിലെ പൊരുതുന്ന പുരോഗമന ജനവിഭാഗത്തിന്റെ കാവ്യശക്തിയും സാംസ്‌കാരിക ഗാഥയുമായിരുന്നു ഒ എന്‍ വി.മലയാള കാവ്യലോകത്തെ രക്…

Posted by Pinarayi Vijayan on Saturday, 13 February 2016

പ്രകൃതിയെയും മനുഷ്യനെയും മനുഷ്യനെയും സ്‌നേഹിച്ച കവിയായിരുന്നു ഒഎന്‍വിയെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അത്യുന്നത പുരസ്‌കാരങ്ങള്‍ നേടി ഒഎന്‍വി മലയാളത്തിന്റെ യശസുയര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സഹയാത്രികനായിരുന്ന ഒഎന്‍വി സാംസ്‌കാരിക ലോകത്തെ ചുമന്ന സൂര്യനായിരുന്നെന്നും കോടിയേരി ഓര്‍ത്തു. സഹോദരനെ നഷ്ടമായ ദുഃഖമെന്ന് വി എസ് പറഞ്ഞു. സമൂഹത്തോട് എക്കാലവും പ്രതിബദ്ധത പുലര്‍ത്തിയ കവിയായിരുന്നു ഒഎന്‍വിയെന്ന് എം എ ബേബി അനുസ്മരിച്ചു. മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ കവിയെന്ന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ പറഞ്ഞു. വാക്കുകള്‍ക്ക് അപ്പുറമുള്ള വ്യ്ക്തിത്വമെന്നായിരുന്നു എസ് പി വെങ്കടേഷിന്റെ ഓര്‍മ.

നഷ്ടമായത് ഗുരുസ്ഥാനീയനെയെന്ന് യേശുദാസും മരണത്തിനു കവിതകളെ കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് എംടി വാസുദേവന്‍ നായരും ഒഎന്‍വിയെ അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News