ജീവിതത്തില്‍ ഓര്‍ക്കാന്‍ ഒരേയൊരു വാലന്റൈന്‍സ് ഡേ മാത്രമെന്ന് ഫഹദ് ഫാസില്‍; ബാംഗ്ലൂര്‍ഡെയ്‌സിലെ ആ ദിനം ഓര്‍ത്തുകൊണ്ട് നടന്‍

തന്റെ ജീവിതത്തില്‍ ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ വാലന്റൈന്‍സ് ഡേയേ ഉള്ളൂവെന്ന് ഫഹദ് ഫാസില്‍. തനിക്കു ജീവിതത്തില്‍ മറ്റൊരു വാലന്റൈന്‍സ് ദിനവും ഓര്‍ക്കാനാവുന്നില്ലെന്നും ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സെറ്റിലെ അനുഭവം ഓര്‍ത്തുകൊണ്ട് ഫഹദ് പറഞ്ഞു. വളരെ മനോഹരവും എന്നും ഓര്‍ക്കുന്നതുമായ വിധത്തിലാണ് നസ്‌റിയ തന്നെ അന്ന് അദ്ഭുതപ്പെടുത്തിയതെന്നാണ് വാലന്റൈന്‍ ഓര്‍മ ഫഹദ് പങ്കുവച്ചത്. അതുവരെ തനിക്ക് വാലന്റൈന്‍സ് ദിനം ആഘോഷിക്കാനായിട്ടില്ലെന്നും അത്രമേല്‍ മധുരതരമായ ഓര്‍മയാണതെന്നും അദ്ദേഹം ഓര്‍ത്തു. ഇപ്പോള്‍ തന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നതില്‍ നസ്‌റിയയോട് നന്ദിയുണ്ടെന്നും ഫഹദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News