ഒഎന്‍വിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സിപിഐഎം; നവകേരള മാര്‍ച്ചിന്റെ സമാപനച്ചടങ്ങുകള്‍ നാളത്തേക്ക് മാറ്റി

തിരുവനന്തപുരം: മഹാകവി ഒഎന്‍വി കുറുപ്പിന്റെ നിര്യാണത്തെത്തുടര്‍ന്നു സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന്റെ സമാപനച്ചടങ്ങുകള്‍ നാളത്തേക്ക് മാറ്റി. ഇന്ന്‌
ശംഖുമുഖത്തു നടക്കേണ്ടിയിരുന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ച് അടക്കമുള്ള കാര്യങ്ങള്‍ നാളെ നടക്കുമെന്നും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മാര്‍ച്ചിനോട് അനുബന്ധിച്ചു ഇന്ന്‌ നടക്കേണ്ടിയിരുന്ന വാര്‍ത്താ സമ്മേളനവും പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും മാറ്റിവച്ചതായും അദ്ദേഹം അറിയിച്ചു.

കേരളത്തിന് തീരാ നഷ്ടമാണ് ഒഎന്‍വിയുടെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നത്. മാര്‍ച്ചിന്റെ സമാപനച്ചടങ്ങുകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. നാളെ എല്ലാ മേഖലകളിലും ഒഎന്‍വിയുടെ വിയോഗത്തില്‍ ദുഃഖാചരണം നടത്തും. അല്‍പമെങ്കിലും ആരോഗ്യം അനുവദിക്കുമെങ്കില്‍ ശംഖുമുഖത്തു നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഒഎന്‍വി അറിയിച്ചിരുന്നതായും കടകംപള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News