ഹൈക്കോടതി ജഡ്ജി ഭാര്യയെ മുത്തലാഖ് ചൊല്ലി; പരാതിയുമായി നാല്‍പ്പത്തേഴുകാരി ഹൈക്കോടതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കു മുന്നില്‍

അലിഗഡ്: മുത്തലാക്ക് ചൊല്ലിയ ജില്ലാ ജഡ്ജിക്കെതിരെ നാല്‍പ്പത്തേഴുകാരിയായ ഭാര്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അല്ലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി നല്‍കി. അലിഗഡ് അഡീഷണല്‍ ജില്ലാ ജഡ്ജി മുഹമ്മദ് സഹീറുദ്ദീന്‍ സിദ്ധിഖിക്കെതിരേയാണ് ഭാര്യ അഫ്ഷാ ഖാന്‍ പരാതി നല്‍കിയത്. ജനങ്ങള്‍ക്കു നീതി നല്‍കാന്‍ ബാധ്യസ്ഥനായ ആളാണ് തനിക്കു നീതി നിഷേധിച്ചിരിക്കുന്നതെന്നു അഷ്ഫാ ഖാന്‍ പരാതിയില്‍ പറയുന്നു.

താന്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനത്തിന് ഇരയാവുകയാണെന്നും ഇവരെ ജയിലിലടയ്ക്കുന്നത് സമൂഹത്തിന് നല്ല സന്ദേശം നല്‍കുമെന്നും അവര്‍ പരാതിയില്‍ പറയുന്നു. തങ്ങള്‍ക്ക് ഒന്നിച്ചു ജീവിക്കാനാവാത്തതിനാല്‍ ശരിയാ നിയമപ്രകാരം വിവാഹമോചനം നേടിയെന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ സിദ്ദിഖി പ്രതികരിച്ചത്. അഫ്ഷുടെ രണ്ടാം വിവാഹമായിരുന്നു സിദ്ദിഖിയുമായുള്ളത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് പതിനാറിനായിരുന്നു നിക്കാഹ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here