ജെഎന്‍യുവില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകര്‍; മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പുറത്ത്

ദില്ലി: ജെഎന്‍യു ക്യാപസില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത് പുറത്തുനിന്ന് അതിക്രമിച്ചു കയറിയ ചിലരെന്ന വിദ്യാര്‍ത്ഥികളുടെ ആരോപണം ശരിയെന്ന് തെളിയുന്നു. അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തായി. ഇക്കഴിഞ്ഞ ഒന്‍പതാം തിയതി രാത്രി സംഭവം നടക്കുന്ന സമയത്ത് എടുത്ത ദൃശ്യങ്ങളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ദൃശ്യങ്ങള്‍ ഒരു ഹിന്ദി ചാനലാണ് പുറത്തുവിട്ടത്. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് പുറത്ത് നിന്ന അതിക്രമിച്ച് കയറിയ ചിലരാണെന്ന് നേരത്തെ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

9-ാം തിയതി രാത്രി കാമ്പസില്‍ എന്തു സംഭവിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍. അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എബിവിപി പ്രവര്‍ത്തകര്‍ നുഴഞ്ഞു കയറുകയായിരുന്നു. ചില വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നില്‍ക്കുന്നത് എബിവിപിയുടെ സജീവ പ്രവര്‍ത്തകരാണെന്നു വ്യക്തം. ഇവര്‍ നിന്ന ഭാഗത്ത് നിന്നാണ് പാക് അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. ഇവരില്‍ ചിലര്‍ നേരത്തെ കോളജില്‍ എബിവിപി നടത്തിയ ഒരു പ്രകടനത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും ചാനല്‍ സംപ്രേക്ഷണം ചെയ്തു.

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് പുറത്ത് നിന്നെത്തിയ ചിലരാണെന്ന് നേരത്തെ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. പാകിസ്താന് അനുകൂലമായി മുദ്രാവാക്യം വിളിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥികളെ ജനങ്ങള്‍ക്ക് എതിരാക്കാനുള്ള ഗൂഡാലോചനയാണ് സംഭവിച്ചതെന്നും വ്യക്തമാകുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News