മലബാര്‍ സിമന്റ്‌സിലെ രാപ്പകല്‍ സമരം; അഭിവാദ്യങ്ങളുമായി വിഎസ് അച്യുതാനന്ദന്‍ സമരപ്പന്തലില്‍

പാലക്കാട്: വാളയാര്‍ മലബാര്‍ സിമന്റ്‌സിലെ കരാര്‍ തൊഴിലാളികളുടെ രാപ്പകല്‍ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമരപ്പന്തലില്‍ എത്തി. ഇന്നലെ വൈകുന്നേരത്തോടെയാണ് സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി വിഎസ് എത്തിയത്. അഴിമതി നടത്താനായി കരാര്‍ തൊഴിലാളികളെ ഒഴിവാക്കാനുളള സര്‍ക്കാര്‍- മാനേജ്‌മെന്റ് നീക്കം അനുവദിക്കില്ലെന്ന് വിഎസ് പറഞ്ഞു.

ഖലാസി, മസ്ദൂര്‍ തസ്തികകളിലേക്ക് കോഴ വാങ്ങി നിയമനം നടത്താനുളള നീക്കത്തിനെതിരെ കരാര്‍ തൊഴിലാളികള്‍ 58 ദിവസമായി രാപ്പകല്‍ സത്യാഗ്രഹ സമരം നടത്തി വരികയാണ്. മലബാര്‍ സിമന്റ്‌സ് എംപ്ലോയീസ് യൂണിയന്‍ സിഐടിയു നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News